Bhairava Sanukkaliloode
രതീഷ് മണിയൻ നായർ
പുണ്യഭൂമികളായ ഹരിദ്വാർ, ഋഷികേശ്, ബദരീനാഥ്, ഗംഗോത്രി, ഗോമുഖ് എന്നീ സ്ഥലങ്ങളിലൂടെയുള്ള യാത്രയുടെ വിവരണമാണ്. എന്നാൽ യാത്രാവിവരണത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല ഈ കൃതി. പുണ്യഭൂമികൾ ഗ്രന്ഥകാരന്റെ ആത്മാവിൽ ഉണ്ടാക്കിയ അനുഭൂതിവിശേഷങ്ങൾ ഇതിലെങ്ങും സ്പന്ദിച്ചുനില്ക്കുന്നു.
– എം.കെ. സാനു
ഒരു യാത്രാവിവരണമെന്നതിലുപരി, വായനക്കാരന്റെ ആത്മീയോന്നതിക്ക് ഉതകുന്ന രസാവഹമായ കഥകൾ ഉൾച്ചേരുന്നു എന്ന സവിശേഷതകൂടിയുണ്ട് ഈ പുസ്തകത്തിന്. ഭാരതീയ സംസ്കൃതിയുടെ ഉത്തമപ്രതീകങ്ങളായ വേദോപനിഷത്തുകളുടെ സാരാംശങ്ങൾ, നൊബേൽ ജേതാക്കളായ പല ശാസ്ത്രവിചക്ഷണരും ഉപയോഗപ്പെടുത്തിയിരുന്നു എന്നും ഈ കൃതി നിരീക്ഷിക്കുന്നു.
– രൺജി പണിക്കർ
ഭൈരവസാനുക്കളിലൂടെ എന്ന പുസ്തകം ജന്മാന്തരസൗഹൃദങ്ങളെ തൊട്ടുണർത്തുന്ന മന്ത്രപൂരിതങ്ങളായ ആവാഹനമന്ത്രമായി എനിക്കനുഭവപ്പെട്ടു. യാത്രകളും മടക്കയാത്രകളുമായി തുടർന്നുകൊണ്ടിരിക്കുന്ന ജീവിതയാത്രയുടെ സത്യം കണ്ടെത്താനുള്ള ഒന്നാംതൃപ്പടി എന്നു വേണമെങ്കിൽ ഈ തീർത്ഥയാത്രയെ വിശേഷിപ്പിക്കാം.
– ഡോ. എസ്. ശ്രീദേവി
പുണ്യഭൂമികളിലുടെ ഒരു ആത്മീയസഞ്ചാരം
₹225.00 Original price was: ₹225.00.₹180.00Current price is: ₹180.00.