Ananthapuriyude Marakatha Innelekal
അനന്തപുരിയുടെ
മറക്കാനാകാത്ത
ഇന്നലെകള്‍
ടി. എസ്. വീരമണി അയ്യര്‍
എഡിറ്റര്‍: മലയിന്‍കീഴ് ഗോപാലകൃഷ്ണന്
‘രാജഭരണവും ജനകീയഭരണവും കണ്ടിട്ടുള്ള, തൊണ്ണൂറ് കഴിഞ്ഞ ടി.എസ്. വീരമണി അയ്യരുടെ നേര്‍ക്കാഴ്ചകളുടെ വിവരണമാണ് ഈ പുസ്തകം. ലളിതമായ ഭാഷയില്‍ ആ ഗതകാലകാഴ്ചകള് അതേപടി വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം ചെയ്തിരിക്കുന്നത്. അനന്തപുരിയുടെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന ഇതുപോലെയുളള ചരിത്രകൃതികള്‍ വളരെ കുറവാണ്. പുസ്തകത്തിന്റെ ആദ്യഭാഗം അദ്ദേഹം ജനിച്ചുവളര്‍ന്ന കായംകുളത്തിനുസമീപത്തുള്ള നെപ്പാട്, ഏവണൂര് ഗ്രാമത്തെപ്പറ്റിയുള്ള മനോഹരമായ വിവരണമാണ്. സ്കൂളില്‍ കായംകുളം കൊച്ചുണ്ണിയുടെ ചെറുമകന് ഹമീദിനോടൊന്നിച്ചാണ് അദ്ദേഹം പഠിച്ചത്. പിന്നീടാണ് അമ്മയുടെ വീടായ തിരുവനന്തപുരത്ത് വിദ്യാഭ്യാസത്തിനായി എത്തുന്നത്. പഴയ കാര്യങ്ങള്‍ അറിയാന്‍ പുതിയ തലമുറയെ സഹായിക്കുന്ന ഒന്നാന്തരം പുസ്തകമാണ് വീരമണി അയ്യരുടേത്.’
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.