Kavyalokasmaranakal
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുന്പോൾ, കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ” എന്ന വരികൾ സ്വാനുഭവത്തിൽ നിന്നു തന്നെ. അമ്മ, മോരു കൂട്ടിക്കുഴച്ച ചോറ് കൈകൊണ്ടു മാടിവച്ച് “വാ മോനെ, വയറു കായും, ഇത്തിരി ഉണ്ടിട്ടുപോ’ എന്നു വിളിക്കുന്നതും കൊതിയനായ ഞാൻ പിണക്കം മാറ്റി വച്ച് അറച്ചറച്ച് അടുത്തുചെന്ന് അർദ്ധസമ്മതത്തോടെ കൈനീട്ടുന്നതും എന്റെ മനസ്സിലെ ചിത്രമാണ്. കവിതയിലെ മരിച്ചുപോയ കുട്ടി മാവിൻ പൂക്കുല ഒടിച്ചുകൊണ്ടുവന്നു കോലായയിലിരിക്കുന്ന അമ്മയെ കാണിച്ചതും അമ്മ വാത്സല്യപൂർവ്വം ശകാരിച്ചതും ഞാൻ ഇന്നും ഓർക്കുന്നു. ഞങ്ങളുടെ അമ്മ ആ ശർക്കരമാവിന്റെ മാന്പഴം വീഴുന്നതും കാത്ത് ഇറയത്ത് ഇരിക്കുക ഒരു സാധാരണ സംഭവമായിരുന്നു. ഞാൻ ബി.എ.ക്കു പഠിക്കുന്ന കാലത്താണെങ്കിലും അന്നും എന്റെ വിചാരം നാലഞ്ചുവയസ്സുള്ള ഒരു കുട്ടി മരിച്ചാൽ ദഹിപ്പിക്കും എന്നായിരുന്നു. കൃഷ.
₹215.00 ₹193.00