Idam Paaramitham
ഇദം
പാരമിതം
വി.ജി തമ്പി
‘ഇദം പാരമിത’ത്തിലെ ഓരോ അനുച്ഛേദത്തിലൂടെയും കടന്നുപോകുമ്പോള്‍ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമല്ലേ നമ്മെ തഴുകുക എന്നു ചിന്തിച്ചുപോവുകയാണ്. ലെവിന്റെ നിലയ്ക്കാത്ത അന്വേഷണങ്ങള്‍ക്കൊക്കെയും മന്ദ്രമായ ഒരു പിന്‍ശ്രുതിയായി ഗോകര്‍ണ്ണത്തില്‍ എന്തോ ഒന്ന് ഉപേക്ഷിക്കുമ്പോഴും ഉയരുക ആ വിചിത്രഗന്ധമാണ്…
അപ്പുറമെന്തെന്നാരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. – ആഷാമേനോന്
‘ഇദം പാരമിത’ത്തിലെ ഇടങ്ങള്‍ അനന്യമാണ്. സൂക്ഷ്മവും സ്നിഗ്ദ്ധവുമായ ആവിഷ്കാരങ്ങളാണത്. നോവലെന്ന വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതില്‍ പരിസരങ്ങള്‍ക്കും അന്തരീക്ഷങ്ങള്‍ക്കുമുള്ള പങ്ക് ചെറുതല്ല. വിസ്മൃതിയുടെ ഒരു കടലില്‍നിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുകയാണ്. – ബോബി ജോസ് കട്ടികാട്. കവി വി.ജി. തമ്പിയുടെ ആദ്യ നോവല്‍
₹550.00 ₹470.00