PRISM
പ്രിസം
THE ANCESTRAL ABODE OF RAINBOW
(ശാസ്ത്രലേഖനങ്ങള്‍)
വിനോദ് മങ്കര
50 ശാസ്ത്രലേഖനങ്ങളുടെ സമാഹാരം കവിത പോലെ, കഥ പോലെ ശാസ്ത്രത്തെ വായിക്കാനാവുമെന്ന് തെളിയിക്കുന്ന എണ്ണം പറഞ്ഞ 50 കുറിപ്പുകളാണ്. ശാസ്ത്രം കല തന്നെ; കല ശാസ്ത്രവും എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടവ. പ്രണയത്തിനു പിന്നിലെ രസതന്ത്രം മുതല്‍ ബഹിരാകാശയാത്രയും ബ്ലാക്ക് ഹോളും വരെ കടന്നുവന്ന് സാധാരണക്കാരനെ ശാസ്ത്രത്തിലേക്കെത്തിക്കുന്ന അപൂര്‍വ്വ ടെക്നിക്ക്. ഇതിനു മുമ്പ് ശാസ്ത്രത്തെ ഇത്രയും കവിതപോലെ വായിച്ചിട്ടില്ല നിങ്ങള്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ചെയര്മാന് മുഖവുരയെഴുതുന്ന പുസ്തകം ഇനിയും അത്ഭുതങ്ങള്‍ ബാക്കി വെയ്ക്കുന്നു. അതെല്ലാം വഴിയേ…
ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്രകാരനും ശാസ്ത്ര കുതുകിയും കലാനിരൂപകനുമായ വിനോദ് മങ്കരയുടെ ഏറ്റവും പുതിയ പുസ്തകം. പ്രപഞ്ച വിസ്തൃതിയും മനുഷ്യമനസ്സിന്റെ സ്ഥൂലപ്രപഞ്ചവും കരതലാമലകം പോലെ താളുകളിലേക്ക് കവിതയായി പെയ്യുന്നത് കാണാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല.
‘കവിതയുടെ അനായാസപ്രവേശം ശാസ്ത്രത്തിലുമാവാം.
ഈ പുസ്തകം മുഴുവന്‍ ശാസ്ത്രാത്ഭുതങ്ങള്‍!’ – എസ്. സോമനാഥ് (ചെയര്മാന്, ഐ.എസ്.ആര്.ഒ.) അവതാരികയില്‍നിന്ന്
₹250.00 ₹225.00