Panjadhanyam
പഞ്ചധന്യം
ആയുരാരോഗ്യ സൗഖ്യം
ജീവിതശൈലിയിലൂടെ
വിനോദ് പീതാംബരന്
ആരോഗ്യം നേടിയെടുക്കാനായി നമ്മള് മനസ്സിലാക്കി പിന്തുടരേണ്ടതായ കുറെ കാര്യങ്ങളുണ്ട്. കുറേനാളുകളായിട്ടുള്ള എന്റെ അന്വേഷണത്തിന്റെ ഫലമായി പല ആചാര്യന്മാരില് നിന്നും ആയുര്‍വേദത്തിന്റെയും, യോഗയുടെയും പ്രഭാവം അറിയാന്‍ കഴിഞ്ഞു. അതുകൊണ്ടുണ്ടായ ഒരു പ്രധാന തിരിച്ചറിവാണ് ”യഥാര്‍ത്ഥ ആയുര്‍വേദശാസ്ത്രം” ജനം മനസ്സിലാക്കിയിട്ടില്ല എന്ന സത്യം. സാമാന്യ ജനങ്ങള്‍ മാത്രമല്ല ഇന്നത്തെ ചില ആയുര്‍വേദ ചികിത്സകര്പോലും ഈ അമൂല്യശാസ്ത്രത്തിന്റെ പ്രഭാവം പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴും ആളുകള്‍ ആത്മവിശ്വാസത്തോടെ ആയുര്‍വേദത്തിനെ സമീപിക്കാന്‍ മടിക്കുന്നത്. അതുകൊണ്ടുതന്നെ ആയുര്‍ വേദമെന്ന മഹാവിജ്ഞാന ശാഖയെ സാമാന്യ ജനങ്ങള്‍ക്ക് അടുത്തറിയാന്‍ ഉപകരിക്കുന്ന എന്തെങ്കിലും എന്നാല്‍ ചെയ്യാന്‍ കഴിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു എന്നാല്‍ ഞാന്‍ അറിഞ്ഞത് എത്രയോ നിസ്സാരമാണെന്നും, ഇനി അറിയാനുള്ളത് എത്രയോ വലുതാണെന്നുമുള്ള പരമമായ സത്യം അറിയാമെങ്കിലും ഞാന്‍ മനസ്സിലാക്കിയത് സമൂഹത്തിന് ഉതകും വിധം പങ്കുവയ്ക്കണം എന്നു കരുതി അതിനുള്ള വഴികള്‍ ലളിതമായി ‘പഞ്ചധന്യം’ എന്ന ആരോഗ്യവിചാരപദ്ധതിയിലൂടെ പരിചയപ്പെടുത്തുവാന്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഫലമാണീ പുസ്തകം. ജീവിതത്തില്‍ എഴുതുമെന്നോ, എഴുതേണ്ടി വരുമെന്നോ ഒരിയ്ക്കല്‍പ്പോലും ചിന്തിച്ചിട്ടുള്ള ആളല്ല ഞാന്‍. അതുകൊണ്ടുതന്നെ ലക്ഷണമൊത്ത ആഖ്യാനശൈലിയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഞാനറിഞ്ഞ കാര്യങ്ങള്‍ ഒട്ടും കുറവില്ലാതെ നിങ്ങളോട് പങ്കുവയ്ക്കുക എന്ന കടമ മാത്രമാണ് ഞാനീ പുസ്തകം കൊണ്ട് നിറവേറ്റുന്നത്. രോഗങ്ങളേയും,രോഗകാരണങ്ങളെയും മനസ്സിലാക്കി നമ്മുടെ ശരീരത്തില്‍ അതിനിടം കൊടുക്കാതെ എങ്ങനെ ജീവിക്കാമെന്നതാണ് ഈ ചെറിയ പുസ്തകത്തിന്റെ ഉള്ളടക്കം. ആ മഹാവിദ്യ സ്വായത്തമാക്കിയാല്‍ രോഗാദിദുരിതങ്ങളില്ലാതെസന്തോഷമുള്ള നാളുകള്‍ ജീവിതത്തില്‍ വന്നുചേരാന്‍ ഇടയുണ്ടാവും. അതിന് അനുവര്‍ത്തിക്കേണ്ട അഞ്ചു ധന്യപദ്ധതികളാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്.
₹230.00 Original price was: ₹230.00.₹196.00Current price is: ₹196.00.