V T YUDE SAMPOORNA KRUTHIKAL
വി.ടിയുടെ
സമ്പൂര്‍ണ്ണകൃതികള്‍
വി.ടി ഭട്ടതിരിപ്പാട്
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളിലൂടെയും വ്യക്തികളിലൂടെയും വളര്‍ന്ന് ഭാഷയെയും സംസ്കാരത്തെയും ഉണര്‍ത്തിമുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളാണ് വി. ടി. യിലും അദ്ദേഹത്തിന്റെ മനുഷ്യദര്‍ശനത്തിലും പൂര്‍ത്തിനേടിയത്. വി. ടി. ഇന്നില്ല. അദ്ദേഹം ജനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സമൂഹമാകട്ടെ പരിചയപ്പെടുത്തിയാല്‍പ്പോലും വിശ്വസിക്കാനാവാത്തവിധം വിദൂരവിസ്മൃതമായിക്കഴിഞ്ഞു. എങ്കിലും ആ പഴയകാലത്തെയും അതില്‍നിന്ന് ഇന്നത്തെ കേരളത്തിലെത്താന്‍ നാം സഞ്ചരിച്ച ദീര്‍ഘദൂരങ്ങളെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ട്, മാനുഷികതയുടെ വലിയൊരു രേഖയായി വി. ടി. യുടെ കൃതികള്‍ നമ്മോടൊപ്പമുണ്ട്. വിക്ടര്യൂഗോപാവങ്ങളെക്കുറിച്ചു പറഞ്ഞപോലെ ചില േ പ്പാഴെങ്കിലും അവ നമ്മുടെ വര്‍ത്തമാനത്തിന്റെ വാതിലില്‍ മുട്ടിവിളിക്കുന്നു. ഉവ്വ്, തീര്‍ച്ചയായും അവയ്ക്ക് നമ്മുടെ മുറിയില്‍ ഇടമുണ്ട്. എവിടവിടെ മനസ്സ് അനാര്‍ദ്രവും അമാനുഷവും ആകുന്നുവോ, അവിടെവിടെ സ്നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടെവിടെ മരുഭൂമികള്‍ ഉണ്ടാകുന്നുണ്ടോ അവിടവിടെ ഈ വേരുണങ്ങാത്ത വാക്കിന് ആഴവും പടര്‍ച്ചയുമുണ്ട്.
₹675.00 ₹607.00