VAYANADAN PARISTHITHIKA CHARITHRAM
വയനാടന്‍
പാരിസ്ഥിതിക
ചരിത്രം
ഷുമൈസ് യു
ഏലമല മുതല്‍ ചൂരല്‍മലവരെ
കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷിയായ വയനാടിന്റെ പാരിസ്ഥിതിക ചരിത്രം അന്വേഷിക്കുന്ന പുസ്തകം. വയനാട്ടിലെ മാത്രമല്ല, സംസ്ഥാനത്തിലെ ഉരുള്‍പൊട്ടലുകള്‍ക്ക് സമീപകാല മനുഷ്യ ഇടപെടലുകള്‍ക്കൊപ്പം ചരിത്രപരമായ കാരണങ്ങള്‍ കൂടിയുണ്ട്. പരിസ്ഥിതി വിഭവങ്ങള്‍, സാമൂഹിക ഘടനകള്‍, പ്രാദേശിക സമൂഹങ്ങള്‍, കാര്‍ഷികരീതികള്‍ തുടങ്ങിയവയുടെ വികാസത്തില്‍ കൊളോണിയല്‍ കാലഘട്ടത്തിന്റെ ആഴത്തിലുള്ള സ്വാധീനമുണ്ട്. കൊളോണിയല്‍ ഭരണവും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളുമാണ് വയനാടിന്റെ പില്ക്കാല ഭൂപ്രകൃതിയെ രൂപപ്പെടുത്തിയത്. ചൂരല്‍മല, മുണ്ടകൈ ദുരന്തത്തിലേക്കു എത്തി നില്ക്കുന്ന പരിസ്ഥിതി നാശത്തിന്റെ ചരിത്രപരമായ കാരണങ്ങളെ കണ്ടെത്തുകയാണ് ചരിത്രകാരനായ ഷുമൈസ് യു.
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.