Unmadiyude Karuneekkangal
ഉന്മാദിയുടെ
കരുനീക്കങ്ങള്‍
ലോക ക്ലാസിക് നോവല്‍
സ്റ്റെഫാന്‍ സെയ്ഗ്
പരിഭാഷ: എ.കെ അബ്ദുല്‍ മജീദ്
ജീവിതഗന്ധങ്ങള്‍ മാഞ്ഞു പോയ ആശയമാണ് ഫാസിസം. കറുത്ത സ്വപ്നങ്ങള്‍ കാണുന്നവന്റെ ദുരന്തത്തിലേക്കുള്ള വഴി നടത്തം. ജീവിതത്തിന്റെ, ചരിത്രത്തിന്റെ രഥവേഗങ്ങള്‍ക്ക് ഗതിവേഗം നഷ്ടപ്പെട്ട് ഓര്‍മ്മകള്‍ മരിച്ചുള്ള യാത്ര. കറുത്ത വിഷമഴകൊണ്ട് ലോകം ഇരുണ്ട് പൊള്ളുന്ന പോലെ. കറുത്ത ജാലകക്കാഴ്ചകള്‍ കുറെക്കൂടി കറുത്തിരുണ്ട് പോകുന്നു. മധുര സംഗീതം ശ്രവിക്കേണ്ട കാതുകള്‍ അശാന്തിയുടെ ഇരുണ്ട ഖനികളിലേക്ക് ഏകാന്ത സഞ്ചാരം നടത്തുന്നു. ചരിത്രത്തെ വെല്ലുവിളിക്കുന്ന കറുത്ത ചായം പുരണ്ട മനസ്സുകള്‍. മനുഷ്യ കാമനകളുടെ ഭയാനകമായ സഞ്ചാര വഴികള്‍. ചരിത്രത്തെ ഇരുണ്ട വിനാഴികകളില്ക്കൂടി നടത്തി, ആള്‍ക്കൂട്ടത്തെ അശാന്തിയിലേക്കു നയിച്ച് ഹൃദയത്തെ ഛിന്നഭിന്നമാക്കി സമൂഹത്തിന്റെ കൂട്ടായ സ്വപ്നങ്ങള്‍ വേരറ്റ് കരിച്ചു കളയുന്നു.
വിശപ്പു തിന്നവന്റെ സഹനസമരങ്ങളില്ക്കൂടി വികസിച്ചു വന്ന ദേശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രം നാളെ സാമൂഹിക മിത്തുകളായി മാറിയേക്കാം. കറുത്തിരുണ്ട കാലത്ത് ഈ അക്ഷരങ്ങള്‍ കരിങ്കല്ലുകളാവും. അതു പെറുക്കി അവര്‍ നിങ്ങള്‍ക്കു നേരെ എറിയും. അവരില്‍ പാപം ചെയ്തവരും ചെയ്യാത്തവരുമുണ്ടാകും, നിങ്ങളോളം പാപം ചെയ്തവര്‍ ആരുമില്ലെന്ന തിരിച്ചറിവോടെ. പേനയിലെ മഷി ഉണങ്ങിത്തുടങ്ങും മുമ്പ് മാറ്റിയോ തിരുത്തിയോ എഴുതപ്പെടുന്ന ചരിത്രമാണ് ഫാസിസത്തിന്റേതെന്ന് ഈ പുസ്തകം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു. വര്‍ത്തമാനകാല ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ തീവ്രമായി വരച്ചിടുന്നു.
ഏ.കെ. അബ്ദുല്‍ മജീദിന്റെ നിറശ്രദ്ധയാര്ന്ന ഈ പരിഭാഷ.
₹135.00 ₹115.00