Penjipsikalude Jeevithakalam
പെണ്‍ജിപ്സികളുടെ
ജീവിതകാലം
യമ
ജിപ്സികളുടെ ജീവിതം എപ്പോഴും സ്ഥിരവാസികളുടെ ജീവിതത്തോട് തട്ടിച്ചാണ് വിലയിരുത്തപ്പെടാറുള്ളത്. സ്ഥിരവാസികള്‍ക്ക് സ്ഥിരത ലക്ഷ്യമിടുന്ന സാമ്പത്തികപ്ലാനുകളുണ്ട്. നമ്മുടെ നാട്ടില്‍ സ്ത്രീകളെ പിന്തുണയ്ക്കുന്ന പദ്ധതിയ്ക്ക് ‘കുടുംബശ്രീ’ എന്നു പേരു വരുന്നത് ഈ ആസൂത്രണാഭിവാഞ്ഛയില് നിന്ന് തന്നെ. മുഖ്യധാരയുടെ എതിര്‍പദമാണ് ജിപ്സി. മാന്യമായ ജീവിതത്തിനു ഭീഷണിയായി മിക്കപ്പോഴും ജിപ്സി ജീവിതം നില്ക്കുന്നു. ഭാവിയല്ല, വര്‍ത്തമാനമാണ് അവരുടെ ജീവിതകാലം. ദീര്‍ഘകാലമല്ല, ഹ്രസ്വകാലം. കാലത്തില്‍ നിന്ന് തന്നെ രക്ഷപ്പെടലാണ് ഹ്രസ്വകാലത്തിലുള്ള ജീവിതം. (ദിലീപ് രാജ്, ജനറല്‍ എഡിറ്റര്‍)
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.