Vidhi Vilakkukal
വിധിവിലക്കുകള്‍
ഡോ. യൂസുഫുല്‍ ഖറദാവി
മൊഴിമാറ്റം ശൈഖ് മുഹമ്മദ് കാരക്കുന്ന്
ജീവിതത്തിന്റെ എല്ലാ മേഖലകളിലും പാലിക്കേണ്ട അതിര്‍വരമ്പുകളുടെ താത്ത്വിക വിശകലനവും ദൈനംദിന മുസ്ലിം ജീവിതത്തെ ചിട്ടപ്പെടുത്തുന്ന നിയമങ്ങളുടെ വിശദീകരണവും ഉള്‍ക്കൊള്ളുന്ന കൃതി. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉദ്ദേശിച്ച് ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്താനായി ഈജിപ്തിലെ അസ്ഹര്‍ സര്‍വകലാശാലയുടെ പ്രത്യേക നിര്‍ദേശപ്രകാരം രചിക്കപ്പെട്ട ഗ്രന്ഥം എന്ന നിലക്ക് എല്ലാ രാജ്യങ്ങളിലെയും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഇതൊരു കൈവിളക്കാണ്. പരമ്പരാഗത നിയമ പുസ് തകങ്ങളുടെ വിരസ ശൈലിയില്‍നിന്ന് ഭിന്നമായി സാമാന്യ ജനങ്ങള്‍ക്ക് സുഗ്രാഹ്യമായ ശൈലിയാണ് ഇതില്‍ സ്വീകരിച്ചത്. ഹലാല്‍-ഹറാം വിഷയത്തില്‍ ഉയര്‍ന്നുവരാനിടയുള്ള സംശയങ്ങള്‍ക്ക് ഖറദാവി തൃപ്തികരമായ നിവാരണങ്ങള്‍ നിര്‍ദേശിക്കുന്നു. മൌലാനാ അബുല്ഹസന് അലി നദ്വി, മൌലാനാ മൌദൂദി എന്നിവരുടെ പ്രശംസ നേടിയ രചന. ‘എന്റെ ഗ്രന്ഥാലയത്തിനൊരു മുതല്‍ക്കൂട്ട്’ എന്നാണ് മൌദൂദി ഇതിനെ വിശേഷിപ്പിച്ചത്.
₹370.00 Original price was: ₹370.00.₹315.00Current price is: ₹315.00.