ഇരുട്ടിൽനിന്നും പുതിയ ഭ്രാന്തന്മാർ ഉടലെടുക്കുന്നുണ്ടെന്ന് നാരനല്ലൂരുകാർക്കു തോന്നി. രണ്ടാളുകൾക്ക് ഒരുമിച്ചു നടക്കാൻ പേടിയായി. സുഹൃത്തുക്കൾ തമ്മിലെ സംവാദങ്ങൾപോലും തർക്കമായി. അത്തരമൊരു തർക്കത്തിനിടയിൽ ആർക്കെങ്കിലും ഭ്രാന്തു വരുന്നതും ആക്രമണം പുറത്തെടുക്കുന്നതും സാധാരണമായി. ഏതു നിമിഷവും എവിടെനിന്നും പുതിയ ഭ്രാന്തന്മാർ പൊട്ടിപ്പുറപ്പെടും എന്നതിനാൽ കൂട്ടംകൂടി നടക്കുന്നതും രാത്രിസഞ്ചാരങ്ങളും പരമാവധി ഒഴിവാക്കുകതന്നെ ചെയ്തു.
ആര് ആരെയാണ് ചതിക്കുന്നതെന്നോ, എപ്പോൾ എങ്ങിനെ ചതിക്കപ്പെടുമെന്നോ അറിയാനാകാത്ത മാരകമായൊരു കാലത്ത് പകർച്ചവ്യാധിപോലെ ഭ്രാന്ത് പടർന്നുപിടിക്കുന്ന നാരനല്ലൂരിന്റെ കഥ. പ്രതികരണശേഷിയുള്ളവരും ഭരണകൂടവും തമ്മിലുള്ള യുദ്ധം മാത്രമല്ല, അനീതിക്കും വഞ്ചനയ്ക്കും പീഡനത്തിനും എന്തിനുമേതിനും ഭരണകൂടത്തോടൊപ്പം നില്ക്കുന്ന വിഡ്ഢികളോടുള്ള ഒരു നിശ്ശബ്ദയുദ്ധം കൂടിയാണിത്. അനീതി മഴപോലെ പെയ്യുമ്പോൾ മൗനം കുറ്റകരമാണെന്ന് വിളിച്ചു പറയുന്ന രചന.
അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ നോവൽ
Original price was: ₹220.00.₹176.00Current price is: ₹176.00.