Shopping cart

Sale!

Ambilimamanum Appurathekkoru Ullasayathra

വായനയുടെ ഉല്ലാസം അല്പംപോലും ചോർന്നുപോകാതെ കഥയും അറിവും ജ്ഞാനവും വിവേകവുമെല്ലാം ചേർത്തിണക്കി അപൂർവസുന്ദരമായ രചനാശില്പമാണ് ജഗതി സൃഷ്ടിച്ചിരിക്കുന്നത്. അത്യന്തം ശ്ലാഘനീയമാണ് ആ രചനാവഴി. അതിൽ നക്ഷത്രങ്ങൾ പ്രകാശം ചൊരിയുന്നു. ഭൂമിയിൽനിന്നാരംഭിച്ച് അതീതയാഥാർഥ്യ ങ്ങളിലേക്ക് വളരുന്ന എഴുത്ത് പൂർവമാതൃകകൾ ഇല്ലാത്തത്. ഒറ്റപ്പെട്ട്, ഉയർന്നുനില്ക്കുന്ന ജഗതിയുടെ ഭാവമനോഹരമായ കലാസൃഷ്ടിക്ക് അർഹമായ അംഗീകാരങ്ങൾ ലഭ്യമാകട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
– ഡോ. ജോർജ് ഓണക്കൂർ

ജെറി എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ പിന്നാലെ ഓടി ഭാവനയിലെ മറ്റൊരു വിസ്മയ പ്രപഞ്ചത്തിലെത്തുന്ന അപർണക്കുട്ടിയുടെ കഥ. കളിയും കവിതയും പാട്ടുമൊക്കെയായി നടത്തുന്ന ഈ ഉല്ലാസയാത്ര വായനക്കാരെ ശാസ്ത്രത്തിന്റെയും ആധുനികലോകത്തിന്റെയും നൂതന പ്രപഞ്ചത്തിലേക്കു നയിക്കുന്നു.
കുട്ടികളെ മൂല്യബോധവും ശാസ്ത്രജ്ഞാനവും ഭാഷാസ്നേഹവും ഉള്ളവരാക്കുന്ന കൃതി.

Original price was: ₹150.00.Current price is: ₹120.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.