ഒറ്റയ്ക്കാവുമ്പോൾ നിങ്ങളുടെ പ്രാർഥനകളെ ഏറ്റുചൊല്ലുന്നവൾ, നിങ്ങൾക്ക് കഥകൾ പറഞ്ഞുതരുന്നവൾ, നിങ്ങൾക്കൊപ്പം ചെസ്സും ഡൊമിനോവും കളിക്കുന്നവൾ, വേദപുസ്തകങ്ങളിൽനിന്നും നിങ്ങൾ പിന്നെയും പിന്നെയും വായിക്കാനാഗ്രഹിക്കുന്ന വാചകങ്ങളെ നിങ്ങൾക്കുവേണ്ടി ഓർത്തുചൊല്ലുവാനും നിങ്ങളുടെ ഇഷ്ടടീമിന്റെ റഗ്ബി മത്സരത്തിന്റെ തത്സമയവിവരണം നല്കുവാനും ഇഷ്ടഗായികയുടെ ശബ്ദത്തിൽ പാടുവാനും കെല്പ്പുള്ളവൾ. നിങ്ങളുടെ ചക്രക്കസേരയ്ക്കരികിൽ വാലിനറ്റത്ത് ഒരു ചാർജിങ് പ്ലഗുമായി ഒരുങ്ങിയിരിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ.
ഇരട്ടനക്ഷത്രപദവിയോടെ വിരമിച്ച ഫ്ലൈറ്റ് ലെഫ്റ്റനന്റ് ജോസഫ്, ഭാര്യ മേരിയുടെ മരണാനന്തരം റീത്തയെന്ന വളർത്തുനായയുമൊന്നിച്ചു നടത്തുന്ന ജീവിതസായാഹ്നയാത്രകളിലൂടെ ആരംഭിച്ച്, ഏകാന്തതയുടെയും വാർധക്യത്തിന്റെയും വ്യാഖ്യാനമായിത്തീരുന്ന രചന. ഇവന്റ് ഹൊറൈസൺ എന്ന ലിവിങ് കമ്യൂണിലെ ഹൈടെക് സുരക്ഷിതത്വത്തിന്റെ പശ്ചാത്തലത്തിൽ ജനിമൃതിസമസ്യകളുടെ പൊരുൾ തേടുന്നതോടൊപ്പം, പുത്തൻ ലോകത്തിന്റെ സ്നേഹശീലങ്ങളുടെ നേർക്കുള്ള ഉത്കണ്ഠകൂടി അവതരിപ്പിക്കുന്നു.
സി. സത്യരാജന്റെ ആദ്യനോവൽ
Original price was: ₹160.00.₹128.00Current price is: ₹128.00.