നഹാസാഹിബിനെപ്പോലെ നന്മയുടെ ആള്‍രൂപവും കര്‍മകുശലതയുടെ പ്രതീകവും സ്വമതസ്‌നേഹത്തെയും പരമതബഹുമാനത്തെയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി കാണാന്‍ കഴിയുന്ന യഥാര്‍ഥ മതേതരത്വത്തിന്റെ അപ്പൊസ്‌തോലനുമായ ഒരു മഹാത്മാവിന്റെ ജീവിതമാതൃക തലമുറകള്‍ക്ക് പ്രചോദനമാകാനുള്ളതാണ്. അത് രേഖപ്പെടുത്തി സൂക്ഷിക്കുന്നത് വരാനിരിക്കുന്ന തലമുറകളോടുള്ള
കടമ നിര്‍വഹിക്കലാണ്. – ഡി. ബാബുപോള്‍
പൊതുസമൂഹത്തിന്റെ ജീവനാഡിയാകേണ്ട ആശയങ്ങളും ധാര്‍മികമൂല്യങ്ങളും വിശ്വാസസംസ്‌കാരങ്ങളും ഒരു രാഷ്ട്രീയാദര്‍ശത്തില്‍ ഊന്നിനിന്ന് എപ്രകാരം പ്രാവര്‍ത്തികമാക്കാമെന്ന് ബോധ്യപ്പെടുത്തിയ നേതാവാണ് അവുക്കാദര്‍കുട്ടി നഹാസാഹിബ്. അദ്ദേഹത്തിന്റെ സംഭവബഹുലമായ രാഷ്ട്രീയജീവിതം അദ്ഭുതംകൂറുന്ന കണ്ണുമായല്ലാതെ നമുക്ക് വായിച്ചുതീര്‍ക്കാനാവില്ല. – സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
പ്രമുഖനായ രാഷ്ട്രീയനേതാവും മന്ത്രിയുമായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ സമഗ്രമായ ജീവചരിത്രം.
Original price was: ₹150.00.₹120.00Current price is: ₹120.00.