ജീവിതത്തോടുള്ള വിരക്തിയും, കഷ്ടതകള്‍ ഇനിയും അനുഭവിക്കാനുള്ള കരുത്തില്ലായ്മയും മനുഷ്യനെ
വ്യത്യസ്തമായ തലങ്ങളിലെത്തിക്കുന്നു. അവര്‍ക്ക് ആത്മീയതയോ, ക്രിയാത്മകതയോ, അമിതമായ സ്വതന്ത്രകാംക്ഷയുടെ അടക്കമില്ലായ്മയോ, സ്വത്വം മറന്നുള്ള നിലവിട്ട ചിന്തകളോ സമ്മാനിക്കുന്ന സവിശേഷമായ ഒരു പരിവേഷം ലഭിച്ചേക്കാം. സമൂഹത്തില്‍ നിന്ന് വ്യത്യസ്തരായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന അവര്‍ എല്ലാം മറക്കുന്നതില്‍നിന്നുള്ള ഒരു ആത്മവിഭൂതിക്ക് കൊതിക്കുന്നു. അവരുടെ ഉള്ളില്‍ വേരോടുന്ന ചിന്തകള്‍ക്ക് പണ്ടത്തേതില്‍നിന്ന് ആഴവും പരപ്പും വര്‍ദ്ധിക്കുന്നു.വൈവിധ്യപൂര്‍ണ്ണമായ ഇത്തരം മനസ്സുകളുടെ ഉള്ളറകള്‍തേടുന്ന ആത്മവിഭൂതി, ദശാസന്ധി, അവധൂതന്റെ പാത എന്നീ മൂന്നു ലഘുനോവലുകള്‍
Original price was: ₹65.00.₹52.00Current price is: ₹52.00.