Author: Jayamohan
Aana Doctor
Original price was: ₹100.00.₹80.00Current price is: ₹80.00.
വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി.
വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന.
സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം.
മാനുഷികമായ സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. ‘കാട്ടിലേക്കുള്ള ഈ തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.’ ‘ഉന്നതമായ അര്‍ഥത്തില്‍ കാട് കാട്ടുന്ന നോവല്‍.’
– കല്‍പ്പറ്റ നാരായണന്‍