ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ ധാരാളമായി പഠനവും ഗവേഷണവും അര്‍ഹിക്കുന്ന മഹാനാണ്. ആധുനിക ലോകത്ത് അദ്ദേഹത്തിന്‍റെ പ്രസക്തി വര്‍ധിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ആശയങ്ങളെ നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍ ചില വിമര്‍ശകര്‍ സാധാരണ അഭയം തേടാറുള്ളത് സ്വഭാവഹത്യകളിലാണ്. ഇസ്‌ലാമിക ലോകത്ത് ശൈഖുല്‍ ഇസ്‌ലാമിനോളം ഇതിന് വിധേയനായ മറ്റൊരു വ്യക്തി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ശൈഖുല്‍ ഇസ്‌ലാമിനെക്കുറിച്ച് കള്ളക്കഥകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് പറഞ്ഞുപരത്തി അദ്ദേഹത്തിന്‍റെ പേരില്‍ ലഅ്നത്ത് വരെ ചൊല്ലിക്കുമായിരുന്ന യാഥാസ്ഥിതികരുടെ ഭത്സനങ്ങള്‍ക്ക് മറുപടിയായി എഴുതിയ ഈ കൃതി നവോത്ഥാന സംരംഭങ്ങള്‍ക്ക് തുണയാകും.
₹15.00