Sale!

Iyyobinte Darsanikavyadhakal

Original price was: ₹95.00.Current price is: ₹76.00.

ആത്മാവിന്റെ വഴികളെപ്പറ്റി മനസ്സിലാക്കാനുള്ള സര്‍വപ്രധാനമായ പുസ്തകങ്ങളിലൊന്നായ ബൈബിളിലെ ഇയോബിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനം

ഇയ്യോബ് നീതിമാനും ദൈവഭക്തനുമായിരുന്നു. തന്റെ മക്കള്‍ പാപം ചെയ്യുകയും ഹൃദയങ്ങളില്‍ ദൈവത്തെ ശപിക്കുകയും ചെയ്യുന്നുണ്ടാകും എന്ന ഭയം ഇയ്യോബിനെ നിരന്തരം പിന്തുടരുന്നുണ്ടായിരുന്നു. അവരുടെ പാപങ്ങള്‍ക്ക് പരിഹാരമായി അയാള്‍ ഹോമയാഗങ്ങള്‍ നടത്തി. എന്നാല്‍ സാത്താന് ദൈവത്തിന്റെ പ്രിയങ്കരനായ ഈ ഭക്തനില്‍ സംശയങ്ങളുണ്ടായിരുന്നു. ഇയ്യോബ് ഭക്തനായിരിക്കുന്നതിനു കാരണം ദൈവം അയാള്‍ക്കുചുറ്റും വേലി കെട്ടിയിട്ടുള്ളതുകൊണ്ടാണെന്ന് സാത്താന്‍ ദൈവത്തോടു പറയുന്നു. വൈം തന്റെ ദാസനു നേരേ ആഞ്ഞൊന്നു വീശിയാല്‍ ഇയ്യോബും ദൈവത്തെ ശപിക്കുമെന്ന് സാത്താന്‍ ദൈവത്തെ വെല്ലുവിളിക്കുന്നു. അങ്ങനെ ഇയ്യോബിന്റെ ധര്‍മബോധം പരീക്ഷിക്കാന്‍ ദൈവം സാത്താന് അനുമതി കൊടുക്കുന്നു. അതോടെ സാത്തന്റെ വിചാരണകള്‍ തുടങ്ങുകയായിരുന്നു…
ഇയ്യോബ് ക്രൈസ്തവലോകത്തിലെയും സാഹിത്യലോകത്തിലെയും ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി തുടരുന്നു. എങ്കിലും ആ വ്യക്തിത്വം പൂര്‍ണമായും നമുക്ക് പിടിതരാത്തതാണ്-ഒരുപക്ഷേ, ഇയ്യോബിനു ശേഷം നമ്മളാണോ സാത്താന്റെ കൈകളില്‍ വിചാരണ ചെയ്യപ്പൊടാന്‍ പോകുന്നതെന്ന ഭയമാകാം ഈ പിടികിട്ടായ്മയ്ക്കു പിന്നില്‍. അതിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയാണ് കെ.സി.വര്‍ഗിസ്; ഇയ്യോബ് എന്ന സങ്കീര്‍ണമായ വ്യക്തിത്വത്തെ മനസ്സിലാക്കുന്നതുവഴി നമ്മുടെ ജീവിതത്തെ കൂടുതല്‍ അര്‍ഥസമ്പുഷ്ടമാക്കാന്‍ പ്രേരിപ്പിക്കുന്നു ഈ പഠനഗ്രന്ഥം.

Category:
Compare
Shopping Cart
Scroll to Top