കാര്യസാധ്യത്തിന്റെ നിമിഷങ്ങളില്‍ സ്വര്‍ഗംപോലും വാഗ്ദാനം ചെയ്യും. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ. താന്‍ അവരില്‍നിന്നു പണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല. പകല്‍വെളിച്ചത്തില്‍ മുഖം നിലനിറുത്താന്‍ പാടുപെടുന്നവരാണു മിക്കവരും. അത് അവരുടെ ആവശ്യമാണ്. പിന്നെ ദൗര്‍ബല്യമില്ലാത്തവര്‍ ആരാണുള്ളത്? സുന്ദരിയായ ഭാര്യയില്‍ നിന്നു കിട്ടാത്തതു തേടിയാണ് ഇവിടെയെത്തുന്നത്. സൗന്ദര്യവും മാദകത്വവുമുള്ള ഭാര്യയില്‍നിന്നു കിട്ടാത്ത സംതൃപ്തി, അത്രത്തോളം സൗന്ദര്യവും താരുണ്യവുമില്ലാത്ത തന്നില്‍നിന്ന് എങ്ങനെ കിട്ടാനാണ്? മനുഷ്യന്റെ വിധിനിയോഗങ്ങളുടെ സൂക്ഷ്മതാളങ്ങള്‍ ആവിഷ്‌കരിക്കുന്ന ഹൃദയഹാരിയായ നോവല്‍.