ഇസ്‌ലാമിന്‍റെ വിശ്വാസം, അനുഷ്ഠാനം, ആചാരം, ആഘോഷം, സംസ്കാരം തുടങ്ങിയവയെല്ലാം പ്രമാണബദ്ധമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിന് കാലദേശ വ്യത്യാസമില്ല. അനുഷ്ഠാനങ്ങള്‍ക്ക് പ്രാദേശിക ഭേദമില്ല. അല്ലാഹു മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനാണ്
പ്രമാണങ്ങളുടെ സ്രോതസ്സ്. മുഹമ്മ്ദ നബി(സ്വ)യുടെ ജീവിതചര്യയാണ് രണ്ടാമത്തെ പ്രമാണം. പില്‍ക്കാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ നൂതന വിഷയങ്ങളില്‍ ഗവേഷണങ്ങളിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളും പണ്ഡിതന്മാരുടെ ഐകകണ്ഠ്യേനയുള്ള അഭിപ്രായങ്ങളും പ്രമാണമായി അംഗീകരിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ വിശദായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് ഇസ്‌ലാം മൗലിക പ്രമാണങ്ങള്‍. ഈ കൃതി പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഉപകരിക്കുമെന്നതില്‍ സംശയമില്ല.
Original price was: ₹175.00.₹130.00Current price is: ₹130.00.