പ്രപഞ്ച സ്രഷ്ടാവിന് ജീവിതം സമര്‍പ്പിക്കുന്നതിന്‍റെ അനിവാര്യ താല്പര്യമത്രെ അവന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നത്. ധനസമ്പാദന ധന വിനിമയ മാര്‍ഗങ്ങള്‍, മാനുഷിക ബന്ധങ്ങള്‍, വ്യക്തിപരവും സാമൂഹികവുമായ ബാധ്യതകള്‍, വിവാഹവും വിവാഹമോചനവും, ദമ്പതികള്‍ തമ്മിലുള്ള കടപ്പാടുകള്‍, ആഹാര പാനീയങ്ങള്‍, വസ്ത്രധാരണം, കുറ്റവും ശിക്ഷയും, ധര്‍മ സമരം, സമൂഹവും രാഷ്ട്രവും എന്നിങ്ങനെ ജീവിത വ്യവഹാരങ്ങളുടെ എല്ലാമേഖലകളിലേക്കുമുള്ള ഇസ്ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ജീവിതവിജയത്തിന് അനുപേക്ഷ്യമാകുന്നു. ഏതൊരു വാക്ക് പറുയമ്പോഴും ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും അത് അല്ലാഹു അനുവദിച്ചതാണോ അല്ലേ എന്ന് പരിശോധിക്കാന്‍ നാം ബാധ്യസ്ഥരാകുന്നു. വിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ ഇസ്ലാമിന്‍റെ ധാര്‍മികനിയമങ്ങളും സാംസ്കാരിക മര്യാദകളും വിവരിക്കുന്നതത്രെ ഇസ്ലാം പരമ്പരയിലെ ഈ മൂന്നാമത്തെ ഗ്രന്ഥം.
Original price was: ₹450.00.₹335.00Current price is: ₹335.00.