കത്തോലിക്കാ പ്രബോധകനായിരുന്ന റവ. എം എ റാഫേല്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച ഒരു കൃതിയാണിത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഒരു ക്രൈസ്തവ പാതിരി ഗ്രന്ഥം രചിക്കുകയെന്നത് അക്കാലഘട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സവിശേഷമായ ഈ കൃതി മനുഷ്യസൗഹാര്‍ദം വളര്‍ത്താന്‍ ഉപകരിക്കും.
‘കാലോചിതമായ ഈ പുസ്തകത്തിന് ഇതരമതസ്ഥരെ ഇസ്ലാം, ഖുര്‍ആന്‍ ഇവ എന്തെന്ന് യുക്തിയുക്തമായി ഗ്രഹിപ്പിക്കുവാനും മുസ്ലിംകളെ മതബോധത്തില്‍ ഒരു നീണ്ടപടി മുന്നോട്ടു കയറ്റുവാനും ശക്തിയുണ്ട്” (അവതാരികയില്‍ അബ്ദുല്ലാ അല്‍യമാനി)
₹12.00