രണ്ടു ദശകത്തിലേറെയായി ഇന്ത്യയിലെ സംസ്‌കാരങ്ങളെയും ചരിത്രത്തെയും പിന്‍തുടര്‍ന്ന് നിരന്തരം യാത്രചെയ്യുന്ന എഴുത്തുകാരനാണ് വില്യം ഡാല്‍റിംപിള്‍ . ഇന്ത്യയുടെ സാംസ്‌കാരികവൈജാത്യങ്ങളെ ആഴത്തിലറിയുന്ന പുസ്തകം-‘നൈന്‍ ലൈവ്‌സ് ഇന്‍ സെര്‍ച്ച് ഓഫ് ദി സേക്രഡ് ഇന്‍ മോഡേണ്‍ ഇന്ത്യ’-യുടെ മലയാള പരിഭാഷ. 2009-ല്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടം പിടിച്ച ഡാല്‍റിംപിള്‍ പുസ്തകം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒന്‍പത് മനുഷ്യരുടെ ജീവിതം. ഇതില്‍ മലയാളിയും തെയ്യം കലാകാരനുമായ ഹരിദാസും ജീവിതം പറയുന്നു.
സ്‌കോട്ട്‌ലന്‍ഡുകാരനായ ഡാല്‍റിംപിള്‍ ട്രിനിറ്റി, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനിലെ സണ്‍ഡേ ടൈംസ് ലേഖകനായിട്ടാണ് എഴുത്തുജീവിതം ആരംഭിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്.ഇന്ത്യ ഡാല്‍റിംപിളിനെ ആകര്‍ഷിച്ചു. എഴുത്തുകാരനായും ചരിത്രഗവേഷകനായും സഞ്ചാരിയായും ഇന്ത്യയിലെ പല ദേശങ്ങള്‍ പിന്നിട്ടു. പല ജനതയെ അറിഞ്ഞു.1989 ല്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കി.അതേവര്‍ഷമാണ് ആദ്യ പുസ്തകം ‘ഇന്‍ സാനഡു’ പ്രസിദ്ധീകരിച്ചത്. ‘സിറ്റി ഓഫ് ജിന്‍’ (ജിന്നുകളുടെ നഗരം) ആണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എഴുതിയ ആദ്യ പുസ്തകം. ‘ദി എയ്ജ് ഓഫ് കാളി’, ‘വൈറ്റ് മുഗള്‍സ്’, ‘ദ ലാസ്റ്റ് മുഗള്‍’ തുടങ്ങിയവ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രചിച്ച പുസ്തകങ്ങളാണ്.
പരിഭാഷ: പ്രഭ സക്കറിയാസ്
Original price was: ₹200.00.₹160.00Current price is: ₹160.00.