വാക്ക് വിജയകുമാറിന് ആയുധസഞ്ചയമാണ്. പരുഷവും സംഹാരകവും വിദ്വേഷജനകവുമായ മനോമുക്തായുധങ്ങള്‍. മാതൃഭാഷയെന്ന് വിജയകുമാര്‍ എഴുതില്ല, തായ്‌മൊഴിയെന്നേ മൊഴിയൂ. ഒരു പൈതൃകവുമില്ല വിജയകുമാര്‍ കുനിശ്ശേരിയുടെ കവിതയ്ക്ക്. വാക്കിലും വാക്യഘടനയിലും അത് ഒരു കാവ്യപ്രവണതയോടും കൂറുപുലര്‍ത്തുന്നില്ല. അപരിചിതത്വത്തിന്റെ സംഭ്രമം സൃഷ്ടിക്കുന്ന ഈ ലോഹമൊഴി, പ്രാചീനമായ ഒരു തുടിച്ചൊല്‍കാലത്തെ ഉത്തരാധുനികമായ സാഹിത്യാന്തരീക്ഷത്തില്‍ പുതുതായി നിര്‍മിക്കുന്നു. വിജയകുമാര്‍ എഴുതുമ്പോലെ, ‘നായ്‌മൊഴി തിരുവിളയാടി തിരുനാവില്‍ തായ്‌മൊഴിക്ക് അന്ത്യകൂദാശ’ വന്നുപെട്ട കാലത്തെ ഭാഷകൊണ്ടുതന്നെ സായുധമായി ചെറുക്കുകയാണ് ഈ കവിതകള്‍. ഇതാണ് പ്രതിഭാഷ. -പി.കെ. രാജശേഖരന്‍
വെള്ളമാളിക മന്ത്രം
പേറ്റ്‌യന്ത്രത്തിനും പേറ്റന്റ്-
പേറ്റ് യന്ത്രത്തെയും
പേറ്റന്റ് തന്ത്രമാക്കുന്ന
വെള്ളമാളിക മന്ത്രം:
ഉലകമൊരു കരതല കടുകുമണി!
മഹാ (സ്)ത്മാക്കള്‍
മഹാത്മാക്കള്‍ –
രാഷ്ട്രമേനിയിലുള്ളലര്‍ജി ശ്വസിച്ച്
തിക്കുമുട്ടി ഏങ്ങിവലി-
ച്ചേങ്ങലടിക്കുന്നലര്‍ജീസുകള്‍!
Original price was: ₹80.00.₹64.00Current price is: ₹64.00.