കലാപങ്ങളും ചോരചിന്തലുകളും നോവലിന് അന്യമല്ല. സമൂഹത്തിലെ ദുഷിച്ച പ്രവണതകളെയും
പ്രതിലോമശക്തികളെയും തുറന്നുകാട്ടാനും
അപഹസിക്കാനും നമ്മുടെ നോവലിസ്റ്റുകള്‍
ശ്രമിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ
ആഴത്തിലും പരപ്പിലും അപഗ്രഥിക്കാനാണ്
കലശം എന്ന നോവലില്‍
യു. എ. ഖാദര്‍ ഉദ്യമിക്കുന്നത്.
– ഡോ. പി.കെ. തിലക്
വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍
സൗഹാര്‍ദ്ദത്തോടെയും ഒത്തൊരുമയോടെയും
കഴിഞ്ഞുപോന്ന വടക്കന്‍ മലബാറിലെ
ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അരങ്ങേറിയ
വര്‍ഗീയകലാപം ജനജീവിതത്തെ
താറുമാറാക്കുന്നതിനെ പ്രമേയമാക്കി എഴുതിയ
ഒരു വ്യത്യസ്ത നോവലിന്റെ പുതിയ പതിപ്പ്.
Original price was: ₹265.00.₹212.00Current price is: ₹212.00.