ബാല്യകാലം എല്ലാവര്‍ക്കും വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണ്. കിളികളും, പൂക്കളും, പൂത്തുമ്പികളും, ശലഭങ്ങളും പ്രകൃതിക്ക് നിറച്ചാര്‍ത്തേകുന്ന നിരവധി കാഴ്ചകള്‍. കുഞ്ഞണ്ണാനോടൊപ്പം ഓടിക്കളിക്കാനും, പൂമ്പാറ്റകളോടു കിന്നാരം പറയാനും കൊതിക്കുന്ന ഒരു ബാലമനസ്സ് എല്ലാവരിലുമുണ്ട്. ആ നിഷ്‌കളങ്ക മനസ്സിലെ കുറെ കുസൃതികളും സുഖമുള്ള ഓര്‍മകളും…