Sale!

Chumbanasamayam

Original price was: ₹275.00.Current price is: ₹247.00.

വി. ജയദേവ്

അരമണിക്കൂറിനുള്ളിൽ ജീവിതസമയം തീരുമെന്ന് തലച്ചോറിൽ ബയോളജിക്കൽ മെസേജ് ലഭിക്കുന്ന മാർട്ടീനോ. വിചാരങ്ങൾപോലും ഹാക്ക് ചെയ്യപ്പെടുന്ന അതിസാങ്കേതികലോകത്ത് ഹോളിന്യൂഡ് എന്ന ഗൂഢസംഘത്തിനുവേണ്ടി ജനിതകത്തോക്കുമായി ഇരുട്ടിൽ പതിയിരിക്കുന്ന ചാവേറുകൾ. വിശുദ്ധമായ നഗ്നതയെ അവഹേളിച്ചതിനാൽ ഹോളിന്യൂഡിന്റെ ഇരയാണു താനെന്നറിയാതെ ഫാഷൻഷോയുടെ റാമ്പിൽ ഉന്മാദമൂർച്ഛയിൽ ഉടൽ അഴിച്ചഴിച്ചുകളയുന്ന ഉടൽനർത്തകി റമീസിയ. സമയത്തെ ഊർജമാക്കി മാറ്റുന്ന വെർച്വൽ ആഭിചാരക്കാരായ ടൈം മാഫിയ. നിഗൂഢതകളുടെ ഇരുട്ടുകൊണ്ട് സ്ഥലകാലങ്ങളെ തകർത്തെറിയുന്ന ഡാർക് സിനഗ്. വിവിധ ഗാലക്സികളിലെ കുറ്റാന്വേഷണങ്ങളുടെ ചുക്കാൻപിടിക്കുന്ന ഇന്റർപോൾ എന്ന ഏജൻസിയുടെ ഷാഡോ ഡിറ്റക്ടീവ് ഇട്ടിമാത്തൻ. ഇങ്ങനെയിങ്ങനെ ഉടൽ എന്ന അതിസങ്കീർണമായ ഭൂമികയിലൂടെയും എല്ലാ സങ്കല്പങ്ങൾക്കുമപ്പുറമുള്ള വെർച്വൽ ലോകത്തിലൂടെയും പ്രണയവും പകയും പ്രതികാരവും രതിയും ഭാന്തുമെല്ലാം നിറഞ്ഞ മാരകമായ അന്വേഷണത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവം.
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് നോവൽ

Category:
Compare
Shopping Cart
Scroll to Top