പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ആന്റണ്‍ ചെക്കോവിന്റെ തിരഞ്ഞെടുത്ത ഏകാങ്കങ്ങളുടെ സമാഹാരം. എഴുത്തുജീവിതത്തിന്റെ പലകാലങ്ങളിലായി എഴുതപ്പെട്ട ഈ ഹാസരൂപകങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ രീതിയിലാണ് മലയാളത്തിലാക്കിയിട്ടുള്ളത്. പരിഭാഷകനായ മധുമാസ്റ്ററുടെ വാക്കുകളില്‍ ”അരങ്ങില്‍
ഇവ ആടിത്തിമിര്‍ക്കാം. പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്താം. ഏകാന്തതയുടെ അനുഗൃഹീതനിമിഷങ്ങളില്‍ ഒരു തുള്ളിക്കണ്ണുനീര് വീഴ്ത്താം. അതിനാല്‍ ഈ ഭാഷാന്തരം അരങ്ങിനു വേണ്ടിയുള്ളതാണ്. നടീനടന്മാര്‍ക്കുള്ളതാണ്. ആ ഒരു കണ്ണിലൂടെയാണ് ചെക്കോവിയന്‍ ഭാഷയ്ക്ക് സമവാക്യം കണ്ടെത്തിയത്.”
തന്റെ ഭാര്യയുടെ ഭര്‍ത്താവായ ഒരാള്‍ കുടുംബജീവിതത്തില്‍ അനുഭവിക്കുന്ന ശൂന്യത ആത്മഭാഷണത്തിലൂടെ അവതരിപ്പിക്കുന്ന ദ് ഈവിള്‍സ് ഓഫ് റ്റുബാക്കോ; അസഭ്യവും അതിവിചിത്രവുമെന്ന് വിശേഷിപ്പിച്ച് സെന്‍സര്‍മാര്‍ പ്രദര്‍ശനം നിഷേധിച്ച ഏറെ പ്രസിദ്ധമായ ദ് ബെയര്‍; തരംതാണതും വിരസവുമെന്ന് ചെക്കോവിന് സ്വയം തോന്നിയെങ്കിലും പ്രേക്ഷകരുടെ നിര്‍ത്താത്ത പൊട്ടിച്ചിരിയാല്‍ നാടകശാലകളെ കുലുക്കിമറിച്ച ദ് പ്രൊപോസല്‍; അന്നത്തെ റഷ്യന്‍ സാമൂഹികാചാരങ്ങളില്‍ നിലനിന്നിരുന്ന മൂല്യരാഹിത്യങ്ങളെ
നിശിതമായി പരിഹസിക്കുന്ന ദ് വെഡ്ഡിങ്; ഒരു ബാങ്കിന്റെ വാര്‍ഷികാഘോഷവേളയില്‍ നടക്കുന്ന ബഹളങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന ദ് സെലിബ്രേഷന്‍ എന്നിങ്ങനെ പ്രശസ്തങ്ങളായ രചനകള്‍.
Original price was: ₹75.00.₹60.00Current price is: ₹60.00.
Reviews
There are no reviews yet.