Author: Ananya G.
Original price was: ₹90.00.₹72.00Current price is: ₹72.00.
അയോധ്യയുടെ ഗര്‍വ് ആകാശത്തിന്റെ സീമയ്ക്കപ്പുറമായിരിക്കുന്നു. രാജപദവിയുടെ തിളക്കത്തിനു മുന്നില്‍ വ്യക്തിബന്ധങ്ങള്‍ തുച്ഛമെന്നോ? കവിളുകള്‍ കോപത്താല്‍ പിന്നെയും വിറച്ചു. നെറ്റിക്കിരുവശവും ചുട്ടുപഴുത്തു. ആ നിമിഷം രഘുരാമനെ മുന്നില്‍ കാണണമെന്നു തോന്നി. അദ്ദേഹത്തിന്റെ അസ്ഥിരമായ
വാദഗതികളെ പൊളിച്ചെറിയണം. സീതയുടെ മുന്നില്‍ വന്നുനിന്ന് ഒരു പരീക്ഷണം ആവശ്യപ്പെടാന്‍മാത്രം അധഃപതിച്ചുവോ അദ്ദേഹം എന്നെനിക്കറിയണം. അദ്ദേഹത്തിന്റെ സ്നേഹം കപടനാടകമായിരുന്നോ എന്നറിയണം.
രാമായണത്തിലെ സീതയുടെ പുനര്‍വായന. അയോധ്യയെയും രാമനെയും രാജ്യഭാരത്തിന്റെ ഇടനാഴികകളിലെവിടെയോ നഷ്ടപ്പെടുന്ന സ്നേഹത്തെയും പെണ്‍കാഴ്ചയിലൂടെ വിശകലനം ചെയ്യുന്ന നോവല്‍. നൂറ്റാണ്ടുകളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്മയെയും അതിന്റെ മൂര്‍ത്തരൂപങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അവര്‍ക്കു നേരേ തൊടുത്തുവിടുന്ന ചോദ്യശരങ്ങള്‍ പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ പൊയ്ക്കാലുകളെ തകര്‍ക്കാന്‍ പോന്നവയാണ്.