₹140.00
ഫറോവയുടെ സ്വപ്നം ഉറക്കം കെടുത്തുന്നതായിരുന്നു. തന്‍റെ സാമ്രാഝ്യം കടപുഴക്കിയെറിയാന്‍ ഒരു പ്രവാചകന്‍ ഉദയം ചെയ്യാനിരിക്കുന്നുവെന്ന്തായിരുന്നു സ്വപ്നം. പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ മുഴുവനും കൊന്നൊടുക്കി കിരീടം സംരക്ഷിക്കാന്‍ ഫറോവ ഉത്തരവിട്ടു. ഈജിപ്റ്റിലൂടെ ഇളം ചോര ചാലിട്ടൊഴുകി.
എല്ലാ ചാരസംവിധാനങ്ങളെയും മറികടന്ന് മൂസാ പ്രവാചകന്‍ ജനിച്ചു. പൊന്നോമനയുടെ ജീവന്‍ രക്ഷിക്കാന്‍ ഉമ്മ കുഞ്ഞിനെ പെട്ടിയിലടച്ച് നൈല്‍ നദിയിലൊഴുക്കി. ഒടുവില്‍ ഫറോവയുടെ ശത്രു ഫറോവയുടെ കൊട്ടാരത്തില്‍ തന്നെ ജീവിച്ചു.