എം. സുകുമാർജി
ഈ നാടകങ്ങൾ അകനാടകങ്ങൾ എന്നു വിളിക്കപ്പെട്ടിരിക്കുന്നു. അന്തഃസംഘർഷങ്ങളായിരിക്കുകയും അരങ്ങിലെത്താൻ വിസമ്മതിക്കുകയും ചെയ്യുന്ന ശില്പങ്ങളാണിവ. നിങ്ങൾ വായിക്കുന്നതോടെയും ഒരനുസ്മരണമെന്ന നിലയ്ക്ക് അതിനു ശേഷവും സ്വന്തം ഹൃദയവേദിയിൽ അരങ്ങേക്കേണ്ടവയാണ് അകനാടകങ്ങൾ.
-ഡോ. ടി.പി. സുകുമാരൻ
പ്രമേയങ്ങളുടെ വൈവിധ്യം, ചടുലവും ഭാവഗീതാത്മകവും പരിഹാസദ്യോതകവും ആക്ഷേപഹാസ്യം കലർന്നതും സാമൂഹിക വിമർശനം നിറഞ്ഞതും, മറ്റും മറ്റുമായ നിരവധി അവതരണ ശൈലികൾ; നൈസർഗികതയോടെ കടന്നുവരുന്ന വൈകാരിക സന്ദർഭങ്ങൾ… ഇങ്ങനെ നിരവധി ഘടകങ്ങൾ ഒത്തുചേർന്ന് സുകുമാർജിയുടെ നാടകങ്ങളെ വളരെയധികം പാരായണക്ഷമതയുള്ള രചനകളാക്കുന്നുണ്ട്. സാമൂഹികവിമർശനമായിത്തീരുന്ന ആത്മസംഘർഷങ്ങൾതന്നെയാണ് അവയുടെ ഉള്ളടക്കം. സാമൂഹികവിമർശനം എന്ന സാഹിത്യത്തിന്റെ ധർമം, ചാരിതാർഥ്യജനകമായ വിധത്തിൽ ഈ കൃതികൾ നിറവേറ്റുന്നുണ്ട്.
-കെ. രാമചന്ദ്രൻ
ദൃശ്യവത്കരണത്തിനു വഴങ്ങാത്ത വായനയ്ക്കു മാത്രമുള്ള പന്ത്രണ്ട് അകനാടകങ്ങളുടെ സമാഹാരം
Original price was: ₹200.00.₹160.00Current price is: ₹160.00.