Author: Murali Pirappenkodu
Pazhassiraja
Original price was: ₹45.00.₹36.00Current price is: ₹36.00.
ഒരു കാലഘട്ടത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ
പ്രശ്‌നങ്ങളില്‍ നിന്നും ഉരുവംകൊള്ളുന്ന സാമ്രാജ്യത്വ വിരുദ്ധ
സമരത്തിന് നേതൃത്വം നല്‍കിയെന്നതാണ് പഴശ്ശിരാജയെ മറ്റു
നാട്ടുരാജാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്തുതികളുടെയും
ആരാധനയുടെയും ആന്ധ്യം ബാധിച്ച ആഖ്യാനങ്ങളിലൂടെ
ഒരിക്കലും വേണ്ടവിധം ദൃശ്യമായിരുന്നിട്ടില്ലാത്ത
ഈ രാഷ്ട്രീയാസ്തിത്വത്തെ സത്യസന്ധമായി വരച്ചുവെക്കാന്‍
കഴിഞ്ഞുവെന്നതാണ് ഈ നാടകരചനയിലൂടെ
പിരപ്പന്‍കോട് മുരളി ഏറ്റെടുക്കുന്ന ചരിത്രദൗത്യം.
കരിവെള്ളൂര്‍ മുരളി
പഴശ്ശിരാജയുടെ ഭിന്ന വ്യക്തിത്വങ്ങളെ സമഗ്രമായി
പ്രതിഫലിപ്പിക്കുകയും, പഴശ്ശിചരിത്രത്തിന്റെ രാഷ്ട്രീയ
അന്തര്‍ധാരകളെ സൂക്ഷ്മമായി ആവിഷ്‌കരിക്കുകയും ചെയ്യുന്ന
ഈ നാടകം പഴശ്ശിയുടെ ജീവിതവും കാലവും രേഖപ്പെടുത്തുന്നു.