സത്യം പറയട്ടെ, മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷം റിയലിസ്റ്റിക് എഴുത്തുകാരന്‍ കുഞ്ഞബ്ദുള്ളയാണ്. ലളിതമായ ഭാഷ, ഫലിതം, ജീവിതനിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത, ഇതൊക്കെ ബഷീറിനു ശേഷം കുഞ്ഞബ്ദുള്ളയുടെ എഴുത്തിലാണ് സ്പഷ്ടമായി വായിക്കപ്പെട്ടത്. – എം. മുകുന്ദന്‍.
അസാധാരണമായി ജീവിക്കുകയും എഴുതുകയും ചെയ്യുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെയും മനുഷ്യനെയും മറ്റൊരു രീതിയില്‍ കണ്ടെത്തുന്ന, വായിക്കുന്ന പുസ്തകം.
പുനത്തിലിന്റെ സുഹൃത്തുക്കളിലൂടെയും കൃതികളിലൂടെയുമുള്ള ഈ സഞ്ചാരം മലയാള സാഹിത്യത്തിന്റെ പോയകാല ചരിത്രത്തിന്റെ അപൂര്‍വസുന്ദരനിമിഷങ്ങള്‍ വായനക്കാരനു സമ്മാനിക്കുന്നു.
Original price was: ₹110.00.₹80.00Current price is: ₹80.00.