കുഞ്ഞബ്ദുള്ളയുടെ ആദ്യകാലകഥകളിലൂടെ അദ്ഭുതത്തോടെയാണ് ഞാന്‍ കടന്നുപോയത്. ലളിതമായ ആഖ്യാനവും നര്‍മവും വൈക്കം മുഹമ്മദ് ബഷീറിന്റെ പിന്‍ഗാമിയായി അവനെ കാണുവാന്‍ പലരെയും പ്രേരിപ്പിച്ചിരുന്നു. ഞാനും അങ്ങനെത്തന്നെയാണ് കരുതിയത്. – എം. മുകുന്ദന്‍
ആധുനികതയ്ക്കുമുന്‍പും പിന്‍പുമുള്ള കാലദേശങ്ങളെ സമന്വയിപ്പിക്കുകയാണ് ഒരര്‍ത്ഥത്തില്‍ കുഞ്ഞബ്ദുള്ള ചെയ്തതുകൊണ്ടിരിക്കുന്നത്. ഒരിക്കലും നഷ്ടമാകാത്ത സമകാലികത ആ കഥകള്‍ക്കുണ്ടാവുന്നതും അതുകൊണ്ടുതന്നെയാണം. ഈ സമന്വയത്തിന്റെ മൗലികതയും സൗന്ദര്യവും അദ്ദേഹത്തിന്റെ ഭാഷയിലും കണ്ടെത്താം. ആധുനികതയുടെ ഭാഷാവഴക്കങ്ങള്‍ക്കു ബദലായ ഒരുതരം അനലംകൃതമായ സരളഗദ്യത്തിലാണ് പുനത്തിലിന്റെ കഥകള്‍ എഴുതപ്പെട്ടിരിക്കുന്നത്. – എന്‍. ശശിധരന്‍
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ എഴുതിയ ആദ്യകഥമുതല്‍ ആറു പതിറ്റാണ്ടുകളിലായി പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ മുഴുവന്‍ കഥകളും. മലയാള ചെറുകഥയില്‍ സുവര്‍ണകാലം സൃഷ്ടിച്ച എഴുത്തുകാരന്റെ സമ്പൂര്‍ണ കഥകളുടെ സമാഹാരം.
₹900.00