Publishers |
---|
Pularvettam
Original price was: ₹275.00.₹248.00Current price is: ₹248.00.
ബോബി ജോസ് കട്ടികാട്
വായിച്ചടയ്ക്കാനുള്ള പുസ്തകമല്ല ഇത്, കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ. ദിവസവും ഒന്നോ രണ്ടോ പുറത്തിൽ വായന നിർത്താം. അപ്പോഴേക്കും, പ്രകാശത്തിന്റെ ഒരു ചീള് നിങ്ങളുടെ ചങ്കിനെ ചുറ്റി കടന്നുപോകും. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെയൊന്നാകെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക.
സാരമില്ല എന്ന് പുറത്തു തട്ടാം
എന്റേതാണ് എന്നു ചേർത്തു പിടിക്കാം
മാപ്പ് എന്നു മന്ത്രിക്കാം
വരൂ എന്നു മന്ദഹസിക്കാം
ഞാനുണ്ട് എന്നു ധൈര്യപ്പെടുത്താം
ഭയങ്കര ഇഷ്ടമാണ് എന്ന് ഓമനിക്കാം
മെല്ലെ മെല്ലെ, പ്രകാശത്തെക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് പിടുത്തം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് നിങ്ങൾ തന്നെ വെളിച്ചമായെന്നും വരാം; സഹസ്രസൂര്യപ്രഭ പോലെ.
വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളുടെ വിശിഷ്ടസമാഹാരം.