ചലച്ചിത്രനടനും സംവിധായകനും നാടകകൃത്തുമായ ജോയ്മാത്യുവിന്റെ ജീവിതവും കലയും കാലവും ഇഴചേര്‍ന്ന തീക്ഷ്ണമായ അനുഭവക്കുറിപ്പുകള്‍. മാരകമായ രാഷ്ട്രീയവേനല്‍ ഇന്ത്യയെ പൊള്ളിച്ച എഴുപതുകള്‍ക്കു ശേഷമുള്ള കേരളത്തിലെ കലാസാംസ്‌കാരിക പശ്ചാത്തലം രൂപപ്പെടുത്തിയ ഒരു വ്യക്തിയെ ഈ കുറിപ്പുകളില്‍ കാണാം. ഓഷോയും പാബ്ലോ നെരൂദയും മാരിയോ ഫ്രാറ്റിയും എം.ടി. വാസുദേവന്‍ നായരും പട്ടത്തുവിളയും ജോണ്‍ എബ്രഹാമും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എ. അയ്യപ്പനും കെ. ജയചന്ദ്രനും സുരാസുവും മധുമാഷും മറ്റുപലരും ഈ ഓര്‍മകളില്‍ കടന്നുവരുന്നു. പ്രവാസവും നാടകവും സിനിമയും കമ്മ്യൂണിസവും കോഴിക്കോടും വയനാടും ഷാര്‍ജയും ഇറാനും ഫോര്‍ട്ട് കൊച്ചിയും ആംസ്റ്റര്‍ഡാമും പന്തളവും മറ്റു പലതും ഈ ഓര്‍മകള്‍ക്ക് പശ്ചാത്തലമാകുന്നു….
ജോയ്മാത്യുവിന്റെ ഓര്‍മകളുടെ പുസ്തകം
ഈ പുസ്തകത്തിന് അവതാരികയില്ല. – രഞ്ജിത്ത്
Original price was: ₹160.00.₹128.00Current price is: ₹128.00.