ഡിറ്റക്ടീവ് നോവൽ
വേളൂർ പി.കെ. രാമചന്ദ്രൻ
നാസിക്കിലെ മൻമാട് റെയിൽവേ മെയിൽ സർവീസിൽ ജോലി ചെയ്യുന്ന ഭോലാപ്രസാദ് രാത്രിയിൽ ജോലി കഴിഞ്ഞ് ക്വാർട്ടേഴ് സിൽ എത്തി. ഇരുട്ടിൽ വാതിൽ തുറക്കുന്നതിനായി തീപ്പെട്ടിക്കൊള്ളിയുരച്ച അയാൾക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. വെളുത്ത വസ്ത്രം ധരിച്ച സുന്ദരിയായ ഒരു യുവതി മുടിയഴിച്ചിട്ട് കതകിൽ ചാരി നിന്നു. ഭോലാപ്രസാദ് ഇറങ്ങിയോടി. പേടിച്ചു വിറച്ച അയാൾ ഓടിച്ചെന്നത് റെയിൽവേ ക്ലാർക്ക് രവീന്ദ്രന്റെ ക്വാർട്ടേഴ്സിലേക്കാണ്. സംഭവമറിഞ്ഞ രവീന്ദ്രൻ അയൽക്കാരനായ സർദാർജിയെയും കൂട്ടി ഭോലാപ്രസാദിന്റെ ക്വാർട്ടേഴ്സിലേക്ക് ചെന്നു. പെട്ടെന്ന് ഇരുട്ടിൽ ഒരു സത്ത്വത്തെ കണ്ട് അവർ ഞെട്ടിവിറച്ചു. മുന്നിൽ, വെളുത്ത കുപ്പായവും കറുത്ത കോട്ടും ധരിച്ച ഒരു മനുഷ്യനെപ്പോലെ ഭീമാകാരമായ ഒരു രൂപം നില്ക്കുന്നു; പെൻഗ്വിൻ. പിറ്റേദിവസം യുവതിയുടെ മൃതശരീരം ഭോലാപ്രസാദിന്റെ ക്വാർട്ടേഴ്സിൽ പോലീസ് കണ്ടെത്തുന്നു. കൊലപാതകങ്ങളുടെയും തിരോധാനങ്ങളുടെയും തുടക്കമായിരുന്നു അത്. ഡിറ്റക്റ്റീവ് ബാലചന്ദ്രൻ കേസന്വേഷണം ഏറ്റെടുക്കുന്നു.
മലയാളത്തിലെ ജനപ്രിയ അപസർപ്പക നോവലുകളിലെ ശ്രദ്ധേയമായ കൃതിയുടെ പുതിയ പതിപ്പ്.
Original price was: ₹190.00.₹152.00Current price is: ₹152.00.