എന്‍റെ രണ്ടു മക്കള്‍ ആ ഈത്തപ്പന മരച്ചുവട്ടിലിരുന്ന് താഴെ വീണു കിടക്കുന്ന ഈത്തപ്പഴം പെറുക്കിയെടുത്ത് തിന്നുന്നു.
അവര്‍ രണ്ടു ദിവസമായി വേണ്ടത്ര ഭക്ഷണം കിട്ടാതെ വിശന്നിരിക്കുകയായിരുന്നു.
ഞാന്‍ ഓടിച്ചെന്നു. അവരുടെ വായ്ത്തല ബലമായി തുറന്ന് ആ ഇത്തപ്പഴം പുറത്തെടുത്തു. ഞാന്‍ വൈകി വീട്ടിലെത്തിയാല്‍ വിവേകമില്ലാത്ത അവര്‍ അര്‍ഹതപ്പെടാത്തത് എടുത്ത് തിന്നുമോ എന്ന് ഞാന്‍ ഭയക്കുന്നു നബിയേ…
അതിനാലാണ് ഞാന്‍ എഴുന്നേറ്റ് ഓടുന്നത്. അബൂദുജാന(റ) പറഞ്ഞു.
ആകാശം പൊട്ടിപ്പിളര്‍ന്ന് ഒരു തീയുണ്ട ഭൂമിയിലേക്ക് വീണതുപോലെ തോന്നി അവന്. അറിയാതെ അവന്‍ ഉമ്മാ… എന്നോര്‍ത്തു പോയി. ഒരു കാറ്റ് അടിയിലൂടെ അവന്‍റെ കുടയെടുത്തു മറിച്ചു. കുടയുടെ ശീല തലകീഴായി മറിഞ്ഞു. കുട കയ്യിലൊതുങ്ങുന്നില്ല. കാറ്റ് അവന്‍റെ കയ്യില്‍ നിന്ന് കുട തട്ടിപ്പറിച്ചു തോട്ടിലെറിഞ്ഞു. കുടയുപക്ഷിച്ച് അവന്‍ വെള്ളത്തിലൂടെ ഏന്തിവലിഞ്ഞു നടന്നു പിന്നെയും പിന്നെയും ആകാശത്ത് നിന്ന് ഇടിയുതിര്‍ന്ന് വീണു. ഭയന്നു വിറച്ചു അനസ്. ദൂരെ ഒരു ടോര്‍ച്ച് മിന്നി. അടുത്ത തവണ അതിന്‍റെ വെളിച്ചം അവന്‍റെ ശരീരത്തില്‍ വീണു. ആ വെളിച്ചം അതിവേഗം അനസിന്‍റെ അരികിലേക്ക് അടുത്തു.
Quantity
1
ADD TO CART”