മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ട ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ സമഗ്രമായ ജീവചരിത്രഗ്രന്ഥം ആദ്യമായി മലയാളത്തില്‍. കഥപറയാനായി ജീവിക്കുന്ന അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ആവിഷ്‌കാരമാണ് പ്രിയപ്പെട്ട ഗാബോ.
തന്റെ എഴുത്തുമുറിക്ക് അപ്പുറത്തുള്ള ജീവിതമാണ് മാര്‍കേസിന്റേത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പല മാസ്റ്റര്‍പീസുകള്‍ എഴുതിയെന്നു മാത്രമല്ല, ലാറ്റിന്‍ അമേരിക്കയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളിലെ സജീവസാന്നിധ്യവുമാണ് മാര്‍കേസ്. ഫിഡല്‍ കാസ്‌ട്രോ ഉള്‍പ്പെടെ പല പ്രമുഖ രാഷ്ട്രീയനേതാക്കന്മാരുടെയും ഉറ്റ സ്‌നേഹിതനും മനസ്സാക്ഷിസൂക്ഷിപ്പുകാരനുമായ അദ്ദേഹത്തിന്റെ മറ്റു പല മുഖങ്ങളും ഈ ജീവചരിത്രത്തില്‍ വായിക്കാം: ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യ വക്താവ്, ഏറെ സ്വാധീനശക്തിയുള്ള പത്രക്കാരന്‍, ഒന്നാന്തരം വായനക്കാരന്‍, സ്‌നേഹസമ്പന്നനായ ഭര്‍ത്താവ്…
മാര്‍കേസിന്റെ കൃതികള്‍ സ്‌നേഹിക്കുന്നവര്‍ക്ക് അദ്ദേഹത്തെ വിടാതെ പിന്തുടരുന്ന ഇഷ്ടാനിഷ്ടങ്ങളും കരീബിയന്‍ യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകളും പകരുന്ന ജീവചരിത്രകാരന്‍ ഒരു നോവലിസ്റ്റിന്റെ ചാരുതയോടെയാണ് ആ വലിയ ജീവിതത്തെ സമീപിച്ചിട്ടുള്ളത്. കൊളംബിയയിലെ കൊച്ചുപട്ടണമായ അരകറ്റാക്ക സാങ്കല്പികമായ മക്കോണ്ടൊയാകുന്നതും ജീവിതത്തില്‍ ഏറെ സ്വാധീനിച്ച മുത്തച്ഛനുമൊത്തുള്ള കുട്ടിക്കാലവും പാരീസിലെ കടുത്ത ദാരിദ്ര്യവും ജീവിതസഖിയായ മെഴ്‌സിഡസിനെ കണ്ടുമുട്ടുന്നതും അടുത്ത
ചങ്ങാതിയായ എഴുത്തുകാരന്‍ വര്‍ഗാസ് ലോസയുമായി തെറ്റുന്നതും ഏകാന്തതയുടെ രചനാകാലവുമെല്ലാം തെളിഞ്ഞ ഭാഷയില്‍ ആവിഷ്‌കരിക്കുന്ന ഹൃദ്യമായ പുസ്തകം.ഒപ്പം എം. ടി. വാസുദേവന്‍ നായരുടെയും സക്കറിയയുടെയും കുറിപ്പുകള്‍
₹190.00