ബീവി ഫാതിമ
ഡോ.മുഹമ്മദ് ഫാറൂഖ് ബുഖാരി
ഒരു നാള്‍ കുറേ കുട്ടികള്‍ കൂടി തിരുനബിയുടെ തലയില്‍ മണ്ണ് വാരിയിട്ടു. മണ്ണ് പറ്റിയ തലയുമായി നബി (സ്വ) വസതിയിലേക്ക് കടന്നു ചെന്നു. നിലവിളിച്ചു കൊണ്ടോടിയെത്തിയ ഫാത്വിമ തല കഴുകി വൃത്തിയാക്കി. മോളേ.. നീ കരയാതെ, നിശ്ചയം അല്ലാഹു മകളുടെ ഉപ്പയെ സംരക്ഷിക്കും.
മലഞ്ചെരിവില്‍ നബികുടുംബത്തെ പട്ടിണിക്കിട്ടു. വിശന്നും ദാഹിച്ചും കഴിച്ചുകൂട്ടിയ ദിനരാത്രങ്ങള്‍ ഫാത്വിമ മെലിഞ്ഞു വിളറി, കവിളൊട്ടി. വിശ്വാസത്തിന്‍റെ കരുത്തു കൊണ്ടവര്‍ പരീക്ഷണങ്ങളെ അതിജയിച്ചു. ത്യാഗത്തിന്‍റെ, പരീക്ഷണങ്ങളുടെ അഗ്നിപര്‍വങ്ങള്‍ താണ്ടിയാണവര്‍ നാരീലോത്തിന്‍റെ നായികാ പദവി സമ്പാദിച്ചെടുത്തത്.
Original price was: ₹160.00.₹144.00Current price is: ₹144.00.