Sale!

Bhagyarekha

Original price was: ₹100.00.Current price is: ₹80.00.

മനുഷ്യഭൗതികലോകത്തിൽനിന്ന് ആ കടലാസുകപ്പൽ പതിയേ മോചിതമാകാൻ തുടങ്ങി. ഓളങ്ങൾ കരുതലോടെ ചുമലിലേറ്റിയ കൗതുകം ആടിയുലഞ്ഞു നീങ്ങി. ഒരു നദിയും ഒരു നീരുറവയും ഇന്നോളം കണ്ടിട്ടില്ലാത്ത യാനരൂപം. ലോട്ടറി ടിക്കറ്റിന്റെയും സെല്ലോടേപ്പിന്റെയും പ്ലാസ്റ്റിക് മയം കപ്പലിന് ഒരു സ്വയംജീവിതം കഷ്ടിച്ചു നല്കി. ഭാഗ്യനിർഭാഗ്യങ്ങളുടെ ലോട്ടറിക്കപ്പൽ. അതിനെ ആനയിക്കുന്ന കാറ്റും ഓളവും. കടലാസുകപ്പൽ നദിയുടെ ആത്മകഥയെഴുതിക്കൊണ്ട് മുന്നേറി…
ഉപേക്ഷിക്കുന്തോറും നിരന്തരം തിരിച്ചെത്തുകയും പുതിയപുതിയ കഥകളെയും മനുഷ്യരെയും സംഭവങ്ങളെയും ഒപ്പം കൊണ്ടുവരികയും ജീവിതത്തിന് ഭാഗ്യനിർഭാഗ്യങ്ങളുടെ അതീന്ദ്രിയസ്പർശം നൽകുകയും ചെയ്യുന്ന ഒരു ലോട്ടറിയിലൂടെ മനുഷ്യജീവിതത്തിന്റെ നിഗൂഢതയും സങ്കീർണതയും ഇഴപിരിച്ചെടുക്കുന്ന രചന. അതിസാധാരണമായ ജീവിതസന്ദർഭങ്ങളും കഥാപാത്രങ്ങളും അസാധാരണമായ അനുഭവമാകുന്ന എഴുത്തിന്റെ വിസ്മയം.

ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവിന്റെ ഏറ്റവും പുതിയ നോവൽ

Category:
Guaranteed Safe Checkout
Shopping Cart
Bhagyarekha
Original price was: ₹100.00.Current price is: ₹80.00.
Scroll to Top