ഛന്ദോബദ്ധമായ കവിതകളാണ് ഇതിലെ ഒരു വിഭാഗം. മറ്റൊരു വിഭാഗം ഛന്ദസ്സില്ലാത്തതാണ്. പിഞ്ചുപെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സമകാലീനസംഭവങ്ങളില്‍ വേദനിക്കുന്ന ഒരു മനസ്സാണ് കവിയുടേത്. ഒരു കവിക്ക് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഗുണവും ഇതുതന്നെയാണ്. – അക്കിത്തം
കവിതയുടെ കെട്ടും മട്ടും ആകെ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്് വായനാനുഭവം നല്കുന്ന രചനകള്‍ വിരളമായേ ഉണ്ടാകുന്നുള്ളൂ. ഉള്ളുരുകി എഴുതാന്‍ വേണ്ട ജീവിതാനുഭവതീക്ഷ്ണത പലര്‍ക്കുമില്ല. അത്തരമൊരു കാലത്ത് മൊകേരിയുടെ കവിതകള്‍ പല നിലയ്ക്കും വ്യത്യസ്തത പുലര്‍ത്തുന്നു. – ഡോ.പുതുശ്ശേരി രാമചന്ദ്രന്‍
തനിക്കു ചുറ്റുമുള്ള സമൂഹത്തെ വിടര്‍ന്ന കണ്ണുകളോടെ തൊട്ടറിയാന്‍ എഴുത്തുകാരനാകണം. എങ്കില്‍ മോഹന്‍ദാസ് മൊകേരി ആ ഗോത്രത്തിലെ സമുന്നതസാന്നിധ്യമാണെന്ന് ഈ കൃതിയിലെ ഓരോ കവിതയും സാക്ഷ്യപ്പെടുത്തുന്നു. – ഏഴാച്ചേരി രാമചന്ദ്രന്‍
Original price was: ₹50.00.₹40.00Current price is: ₹40.00.