Author: Kuldeep Nayyar
Original price was: ₹200.00.₹170.00Current price is: ₹170.00.
മഹാവിപ്ലവകാരി ഭഗത് സിംഗിന്റെ അസാധാരണ ജീവചരിത്രം
കുൽദീപ് നയ്യാർ
കട്ടിലിട്ട സിംഹത്തെപ്പോലെ തടവുമുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ഭഗത് സിംഗ്. മേത്ത നടന്നുവന്നപ്പോൾ അദ്ദേഹം പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. എന്നിട്ട് ചോദിച്ചത്‚ ‘വിപ്ലവകാരി ലെനിൻ എന്ന പുസ്തകം കൊണ്ടുവന്നിട്ടുണ്ടോ’ എന്നാണ്. മേത്തയുടെ ആ പുസ്തകത്തെപ്പറ്റി ഒരു പത്രത്തിൽ വന്ന നിരൂപണം ഭഗത് സിംഗിനെ ആകർഷിച്ചിരുന്നു. അപ്പോൾത്തന്നെ, ഇനി വരുമ്പോൾ പുസ്തകത്തിന്റെ ഒരു കോപ്പികൂടി കൊണ്ടുവരണമെന്ന് അദ്ദേഹം മേത്തക്ക് സന്ദേശമയച്ചു. മേത്ത പുസ്തകം കൊടുത്തു. ഭഗത്സിംഗിന് സന്തോഷം. ഇനി അധികസമയം ബാക്കിയില്ല എന്ന് അറിഞ്ഞ മട്ടിൽതന്നെ അദ്ദേഹം വായനയും തുടങ്ങി. രാഷ്ട്രത്തിന് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ? മേത്ത ആരാ
ഞ്ഞു. പുസ്തകത്തിൽനിന്നും കണ്ണെടുക്കാതെ ഭഗത് സിംഗ് മറുപടി നൽകി: ”രണ്ട് മുദ്രാവാക്യങ്ങളാണ് അവർക്കു നൽകാനുള്ളത് – ‘സാമ്രാജ്യത്വം തുലയട്ടെ എന്നതും ‘വിപ്ലവം നീണാൾ വാഴട്ടെ’ എന്നതും”.
വിവർത്തനം: പ്രൊഫ. യാസിൻ അശ്റഫ്