Sale!

Rosemary Parayanirunnathu

Original price was: ₹100.00.Current price is: ₹80.00.

സതീഷ് കെ. സതീഷ്

ഇത് വല്ലാത്തൊരു കാലമാണ്. എല്ലാവരുടെയും ഉള്ളിൽനിന്നും സദാചാരങ്ങളുടെ വേലിക്കെട്ടുകളെ ഭയന്ന് അടങ്ങിയിരുന്ന മൃഗം മെല്ലെ മെല്ലെ പുറത്തുചാടുകയാണ്. അങ്ങനെ ഒരു അവസ്ഥയെയാണ് റോസ്മേരി പറയാനിരുന്നത് എന്ന നാടകം അടയാളപ്പെടുത്തുന്നത്. പരമ്പരകളായി പാപഭാരം പേറേണ്ടിവരുന്ന ഈ നാടകത്തിലെ സ്ത്രീകൾ കാലത്തിന്റെ ഭീകരമായ അവസ്ഥയെക്കുറിച്ച് ഓർമപ്പെടുത്തുന്നു.
സ്ത്രീത്വത്തിന്റെ പ്രശ്നങ്ങളാണ് റോസ്‌മേരി പറയാനിരുന്നത് എന്ന നാടകത്തിലെ പ്രമേയം. കന്യാമറിയത്തിൻറ പേരുള്ള മേരി, അവരുടെ പുത്രിമാരായ മേരിജെയിൻ, മേരിജോയ്സ്‌‚ ആൻമേരി, റോസ്മേരി എന്നിവരുടെ ജീവിതത്തിലൂടെ സ്ത്രീത്വത്തിന്റെ അനുഭവ മേഖലകളിലൂടെ സഞ്ചരിക്കുവാനാണ് നാടകകൃത്ത് ശ്രമിക്കുന്നത്. ഒരു നാടകഗ്രൂപ്പിന്റെ നാടകാവതരണ സന്ദർഭത്തിലാണ് മേരിയുടെയും കുടുംബത്തിന്റെയും ജീവിതനാടകം ചുരുൾ നിവർന്നുവരുന്നത്. കൗതുകകരമായ അവതരണവും തുടർന്നുള്ള അന്വേഷണവും നാടകത്തെ വലിയൊരളവിൽ സമ്പന്നമാക്കുന്നു.
– ഡോ. എം.എം. ബഷീർ

റോസ്മേരി പറയാതെ പറയുന്നത് അഥവാ വിളിച്ചറിയിക്കുന്നത് അവളിലെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. കടുത്ത അനുഭവങ്ങളിൽ നിന്നുള്ള സ്വാതന്ത്യപ്രഖ്യാപനം.
എം.എസ്. ശ്രീലാറാണി

മികച്ച നാടകരചനയ്ക്കുള്ള ഇടശ്ശേരി അവാർഡ്‚ കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ കൃതിയുടെ പുതിയ പതിപ്പ്.

Category:
Guaranteed Safe Checkout
Shopping Cart
Rosemary Parayanirunnathu
Original price was: ₹100.00.Current price is: ₹80.00.
Scroll to Top