Shopping cart

Sale!

Valathuvasam Chernnu Nadakkuka

Category:

സിവിക്കവിതയെഴുതുമ്പോള്‍ കവിതയും രാഷ്ട്രീയവും പൊരുത്തപ്പെടാനാവാത്ത ധ്രുവമണ്ഡലങ്ങളല്ല. ഒന്നു മറ്റൊന്നിനെ ബലപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതുപ്രവര്‍ത്തനം ഏറ്റവും പ്രക്ഷുബ്ധമായ മാനസികപ്രവര്‍ത്തനം കൂടിയാണ്. ഈ രാത്രി ഞാനെത്ര തനിച്ചാണെന്ന വിചാരം അയാളെ എഴുതാന്‍ പ്രരിപ്പിക്കുന്നു. തെരുവിലേക്കിറങ്ങിനില്ക്കുമ്പോള്‍ ചുറ്റും നിരക്കുന്ന മനുഷ്യരും കാലുഷ്യങ്ങളും അയാളുടെ രാഷ്ട്രീയചിന്തകളെ കാവ്യഭാഷയി ലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. എന്നാല്‍ ഈ കാവ്യങ്ങള്‍ കേവലാനുഭൂതികളുടെയും തിക്തവിചാരങ്ങളുടെയും അരങ്ങല്ലെന്നു നാമോര്‍ക്കണം. പ്രതിരോധിക്കുന്നവന്റെ സ്വരവും വാദ്യവുമാണ് അവിടെ മുഴങ്ങുന്നത്. കേവലം പാട്ടല്ലത്. തീ ചുരത്തുന്ന പട്ടാണ്. – അജയ് പി.മങ്ങാട്ട്.

‘വലത്‌വശം ചേര്‍ന്നു നടക്കുക എന്ന സിവിക്കിന്റെ കവിതാസമാഹാരത്തിന്റെ ശീര്‍ഷകംതന്നെയും കേരളീയപശ്ചാത്തലത്തില്‍, ഒരു സവിശേഷ സൗന്ദര്യ പ്രയോഗമാണ്. അതോടൊപ്പമത് രാഷ്ട്രീയപ്രകോപനം സൃഷ്ടിക്കുകയും വിധം നാടകീയവുമാണ്. വലതുപക്ഷംപോലും ‘ഇടതുപക്ഷ’മായി അഭിനയിക്കുകയും, ചിലപ്പോഴെങ്കിലും ഇടതുപക്ഷവും വലത്തോട്ട് വഴുക്കുന്നുണ്ടോ എന്ന ആശങ്ക നിലനില്ക്കുകയും അല്ലെങ്കില്‍ നിര്‍മിക്കപ്പെടുകയും ചെയ്യുന്ന സമകാലികസന്ദര്‍ഭത്തെയാണ്, ആ കാവ്യ ശീര്‍ഷകം, ഒരു സിവിക്കിയന്‍ ശൈലിയില്‍ പ്രശ്‌നവല്കരിക്കുനത്. – കെ.ഇ.എന്‍.

രാഷ്ടീയമല്ലാതെ മറ്റെന്താണ് കവിത എന്നു വിശ്വസിക്കുന്ന ഒരു കവിയുടെ സമ്പര്‍ണ കാവ്യസമാഹാരം.

Original price was: ₹200.00.Current price is: ₹160.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.