Sale!

VK Krishnamenon

Original price was: ₹325.00.Current price is: ₹260.00.

വി.കെ. കൃഷ്ണമേനോന്‍ ആരായിരുന്നു എന്നുപോലും ഇന്ന് പലര്‍ക്കും അറിയില്ലായിരിക്കും; സാധാരണക്കാര്‍ക്കു മാത്രമല്ല, രാഷ്ട്രീയപ്രബുദ്ധത അവകാശപ്പെടുന്നവര്‍ക്കും. രാഷ്ട്രീയരംഗത്ത് ധൈഷണികത ഇല്ലാതാകുന്ന ഈ കാലത്ത് അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിയുടെ ഓര്‍മയുണര്‍ത്തുന്നതും ഒരു രാഷ്ട്രീയ ധൈഷണിക പ്രവര്‍ത്തനമാണ്. ആ പ്രവര്‍ത്തനമാണ് ഈ പുസ്തകത്തിലൂടെ ടി.ജെ.എസ്. ജോര്‍ജ് നിര്‍വഹിക്കുന്നത്. – ടി.പി. രാജീവന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിവാദനായകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന വി.കെ. കൃഷ്ണമേനോന്റെ ജീവിതകഥ. വി.കെ. കൃഷ്ണമേനോന്റെ ഇതിഹാസതുല്യമായ ജീവിതത്തിലേക്കും
ആധുനിക ഇന്ത്യയുടെ ചരിത്രത്തിലേക്കും വിസ്മയകരമായ അന്തര്‍ദര്‍ശനം നല്കുന്ന ജീവചരിത്രം.
പ്രസിദ്ധീകരണത്തിന്റെ അന്‍പതിലധികം വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും മികച്ച ജീവചരിത്ര ഗ്രന്ഥമായി നിലനില്ക്കുന്ന കൃതിയുടെ പരിഷ്‌കരിച്ച പുതിയ പതിപ്പ്.

പരിഭാഷ
കെ.എന്‍. ഗോപാലന്‍ നായര്‍

Category:
Compare
Shopping Cart
Scroll to Top