Shopping cart

Sale!

Salabhamazha

Category:

ആദില മലയാളകവിതയുടെ ഭാവിക്കൊരു പ്രതീക്ഷയാണെന്ന് അതു പറയാന്‍ അധികാരമുള്ളവര്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. വാഗ്ദാനങ്ങള്‍ സഫലമാവുന്നത് കര്‍മകുശലതയിലൂടെയാണെന്ന് പറയേണ്ടതില്ലതാനും. ഭാഷയുടെയും പദസംവിധാനത്തിന്റെയും വൃത്തബന്ധരചനകളിലെ താളക്കണക്കുകളുടെയും ‘ശരി’കളിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിലെ പെരുമ, സൃഷ്ടികളുടെ പെരുപ്പത്തോടൊപ്പം പ്രധാനമാണ്. ശക്തി അഥവാ ജന്മവാസനയെന്ന അനുഗൃഹീതത്വം ആദിലയ്ക്കുണ്ട്- നിപുണത ആര്‍ജിക്കാനുള്ള ത്വരയുമുണ്ട്. അനാദിയും അനന്തവുമായ പദാര്‍ഥതാളലയബോധമുണ്ട്. ലക്ഷ്യബോധത്തിന്റെ കെടാവിളക്കു കൈയിലും വഴികാട്ടി ഉള്ളിലും ഉണ്ടെന്ന ധൈര്യം, കൊടുങ്കാട്ടിലൂടെയുള്ള യാത്രയെ പൂവാടിയിലൂടെയെന്നപോലെ സുഗമവും സുഖദവുമാക്കുമെന്ന് ആശിക്കാം.
– ഡോ. എം. ലീലാവതി

Original price was: ₹100.00.Current price is: ₹80.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.