ഭോഗി എന്നൊരു കവിതയില്‍ ഷെല്‍വി പറയുന്നുണ്ട്: പുലര്‍കാലത്ത് പൊടിമഞ്ഞായി തരുക്കളില്‍ തങ്ങിനില്ക്കുന്ന പാപിയായ താരകംപോലെ ചിറകു കൊഴിഞ്ഞുവീഴുന്ന പ്രണയത്തെക്കുറിച്ച്, പച്ചയായ ഏകാന്തതയുടെ പുരാതന ഗന്ധത്തെക്കുറിച്ച്, തന്റെ നിഴല്‍ ചൂഴ്ന്ന തമസ്സിന്റെ അഗാധമായ
താഴ്‌വരയെക്കുറിച്ച്…
നിണാങ്കിതം നിശാവസ്ത്രം
നീലയാം നിശ്ശബ്ദത
വെയിലില്‍ റെയിലിലോടുന്ന
മൗനവാഹനം-
രാത്രി.
ആ മൗനവാഹനം ഇന്ന്
അതെഴുതിയവനേയും വഹിച്ചിരിക്കുന്നു.
– സച്ചിദാനന്ദന്‍
ഷെല്‍വിയുടെ സമ്പൂര്‍ണ കവിതകളുടെ സമാഹാരം.
Original price was: ₹150.00.₹120.00Current price is: ₹120.00.