ഭൗതികലോകത്ത് മനുഷ്യന്‍രെ ജീവിത താല്‍പര്യങ്ങല്‍ സാഫല്യം നേടണമെങ്കില്‍ അവന്‍റെ ആദര്‍ശം, ശരീരം, ബുദ്ധി, അഭിമാനം, സമ്പത്ത് എന്നിവയ്ക്കു സുരക്ഷ ലഭിക്കണം. അതുകൊണ്ടുതന്നെ ഈ അഞ്ചുകാര്യങ്ങളുടെ സംരക്ഷണത്തില്‍ ഇസ് ലാം ശക്തമായ നിയമകാര്‍ക്കശ്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സമ്പത്തിനെ ജീവിതത്തിന്‍റെ ആധാരമായി കണ്ട ഇസ് ലാം അതിന്‍റെ സമ്പാദനത്തിലും വിനിയോഗത്തിലും വിനയത്തിലും നിയമങ്ങളും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. പ്രാചീനവും അപ്രാചീനവുമായ എല്ലാ പ്രസ്ഥാനങ്ങളും പരാജനപ്പെട്ട ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ് സാമ്പത്തിക രംഗം. എന്നാല്‍ സകല കാലത്തേക്കും മുഴുരാജ്യത്തേക്കും പ്രായോഗികമായ നിയമങ്ങള്‍ കൊണ്ട് ഇസ് ലാം ഈ പ്രശ്നം പരിഹരിച്ചിരിക്കുകയാണ്.
₹180.00